കോ​ട്ട​മു​ഴി പാ​ല​ത്തി​ന്റെ പു​ന​ർ നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച നി​ല​യി​ൽ

നാൽപത് വർഷം പഴക്കമുള്ള കോട്ടമുഴി പാലം പുനർനിർമാണമാരംഭിച്ചു

കൊ​ടി​യ​ത്തൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 4.21 കോ​ടി രൂ​പ മു​ട​ക്കി മു​ക്കം ചെ​റു​വാ​ടി (എ​ൻ.​എം ഹു​സ്സൈ​ൻ ഹാ​ജി) റോ​ഡി​ലെ കോ​ട്ട​മൂ​ഴി പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്നു. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്റെ പ്രാ​ഥ​മി​ക പ്ര​വൃ​ത്തി തു​ട​ങ്ങി.

ഒ​രാ​ഴ്ച മു​മ്പ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചി​രു​ന്നു. 40 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ല​മാ​ണ് 11 മീ​റ്റ​ർ വീ​തി​യി​ലും 18 മീ​റ്റ​ർ നീ​ള​ത്തി​ലും പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​മു​ത​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി അ​സി. എ​ൻ​ജി​നീ​യ​ർ ബൈ​ജു അ​റി​യി​ച്ചു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക വ​ഴി നി​ർ​മി​ച്ചി​ട്ടു​ണ്ട്.

നാ​ലു​വ​ർ​ഷം മു​മ്പ് വെ​ള്ള​​പ്പൊ​ക്ക​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് 13 ല​ക്ഷം ചെ​ല​വ​ഴി​ച്ച് താ​ൽ​ക്കാ​ലി​ക​മാ​യി ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തി​രു​വ​മ്പാ​ടി എം.​എ​ൽ.​എ ലി​ന്റോ ജോ​സ​ഫ് പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് നേ​ര​ത്തേ ഭ​ര​ണാ​നു​മ​തി തേ​ടി​യി​രു​ന്നു.

ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​ത്. പാ​ലം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​രാ​ർ ക​മ്പ​നി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Tags:    
News Summary - The reconstruction of the 40-year-old Kottamuzhi Bridge has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.