കൊടിയത്തൂർ: തെരുവുനായ് ശല്യം കൊടിയത്തൂരിലും പരിസരങ്ങളിലും രൂക്ഷമാകുന്നതായി പരാതി. കൊടിയത്തൂർ സ്വദേശി എള്ളങ്ങൽ ഉസ്മാന്റെ വീട്ടിൽ വളർത്തുന്ന 17ലധികം മുയലുകളെയാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നത്.
കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്, തെയ്യത്തുംകടവ്, ചെറുവാടി, കോട്ടമുഴി ചാറുവാടി, പഴമ്പറമ്പ് എന്നിവിടങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുമ്പുവല തകർത്ത് നായ്ക്കൂട്ടം മുയലുകളെ കടിച്ചുകൊന്നത്. ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി വരുന്നതായി നാട്ടുകാർ പറയുന്നു.
പ്രദേശങ്ങളിലെ ഇരുപതോളം കോഴികളെയും പൂച്ചകളെയും ഇവ കൊന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വയലിന്റെ സമീപത്തുള്ള വാഴത്തോട്ടത്തിൽ താമസമാക്കിയ നായ്ക്കൂട്ടങ്ങളെ ശല്യം കുറക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.