കിണറുകളിൽ രൂപപ്പെട്ട ചളിവെള്ളം

ഓവുചാലുകളുടെ അശാസ്ത്രീയത; കിണറുകളിൽ ചളിവെള്ളം

കൊടിയത്തൂർ: എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച ഓവുചാലുകളുടെ അശാസ്ത്രീയതമൂലം കിണറുകളിൽ ചളിവെള്ളം കയറുന്നതായി പരാതി. നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡ് ജങ്ഷനിലെ മൂന്ന് വീടുകളിലെ കിണറുകളിലെ വെള്ളമാണ് മലിനമായത്.

ശക്തിയായി മഴ പെയ്യുമ്പോൾ ഓവുചാലുകളിൽ മണ്ണും ചളിയും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട് സമീപത്തെ കിണറുകളിലെത്തുകയാണ്.

അനുബന്ധ റോഡുകളിൽനിന്ന് വരുന്ന വെള്ളം തിരിച്ചുവിടാത്തതും ഉയർന്ന ഭാഗങ്ങളിൽനിന്ന് മണ്ണും ചളിയും ഓവുചാലുകളിൽ പതിക്കുന്നതിനാലാണ് വെള്ളക്കെട്ട്‌ രൂപപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു. സമീപത്തുള്ള മൂന്ന് കിണറുകളാണ് ഇത്തരത്തിൽ നിറംമാറി കുടിവെള്ളം ആവശ്യത്തിന് യോഗ്യമല്ലാതായിരിക്കുന്നത്.

സമീപത്തുള്ള മറ്റു കിണറുകളും നിറം മാറിയതായി പരാതി ഉയർന്നിരുന്നു. നവീകരണം നടത്തുന്ന കരാർ അധികൃതരോട് ഈ കാര്യം സൂചിപ്പിച്ചപ്പോൾ തന്നോട് തട്ടിക്കയറുകയാണുണ്ടായതെന്ന് കിണറുടമ പി.പി. അബ്ദുല്ല പരാതിപ്പെടുന്നു. കിണറുകളിൽ കുടിവെള്ളയോഗ്യമാക്കാൻ ഓവുചാലുകളിലെ മണ്ണും ചളിയും നീക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - The unscientific nature of the canals; Sewage in wells

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.