കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ് ആക്രമണം തുടർക്കഥയാവുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാെൻറ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നീ കുട്ടികൾക്കാണ് ഏറ്റവുമൊടുവിൽ നീർനായുടെ കടിയേറ്റത്.
രണ്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പ് ഷിയാൻ എന്ന പത്താം ക്ലാസുകാരനും ഇതേ സ്ഥലത്തുെവച്ച് കടിയേറ്റിരുന്നു.കഴിഞ്ഞ അഞ്ചു മാസത്തിനിടെ നിരവധി പേർക്കാണ് നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. കാരശ്ശേരി, കൊടിയത്തൂർ, കോട്ടമുഴി, ഇടവഴികടവ്, പുതിയൊട്ടിൽ, ചാലക്കൽ, കാരാട്ട്, പുത്തൻവീട്ടിൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടായും നീർനായ്ക്കൾ വിഹരികുന്നത്.
മാസങ്ങൾക്കു മുമ്പ് ഇവയുടെ ആക്രമണം രൂക്ഷമായപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിെൻറ ആർ.ആർ.ടി സ്ഥലം സന്ദർശിച്ചിരുന്നു.പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് വെള്ളത്തില്‍ ഇറങ്ങി കുളിക്കാനോ വസ്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കുന്നില്ല.
വേനൽ കനത്താൽ പ്രദേശവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുവഴിഞ്ഞിയെയാണ്. നീർനായുടെ തുടർച്ചയായ ആക്രമണത്തിന് പരിഹാരത്തിനായി അധികൃതരെ സമീപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.