വെണ്ണിലാവ് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ ശംലൂലത്ത് സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുന്നു

ഒന്നാം വാർഷിക സമ്മാനമായി വെണ്ണിലാവ്

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷിക സമ്മാനമായി പഞ്ചായത്ത് മുഴുവൻ പ്രകാശപ്പൂരിതമാക്കാനുള്ള വെണ്ണിലാവ് പദ്ധതിക്ക് തുടക്കമായി. നിലവിൽ കേടുവന്ന ലൈറ്റുകൾ നന്നാക്കിയും, ആവശ്യമുള്ളിടത്ത് പുതിയത് സ്ഥാപിച്ചും പഞ്ചായത്തിലെ എല്ലാ വാർഡുകളെയും പൂർണമായും ഇരുട്ടിൽ നിന്നും മോചനം നൽകും. നിലവിൽ സ്ട്രീറ്റ് ലൈറ്റ് ലൈൻ വലിച്ച ട്രാൻസ്‌ഫോർമറിൽ ലൈൻ മുഖേനയും, അല്ലാത്തിടത്ത് തത്കാലം നേരിട്ടും തെരുവ് വിളക്ക് സ്ഥാപിക്കും, ഭാവിയിൽ പഞ്ചായത്തിലെ മുഴുവൻ ട്രാൻസ്‌ഫോർമറിലും സ്ട്രീറ്റ് ലൈറ്റ് ലൈൻ വലിച്ചു കണക്ഷൻ നൽകുന്നത്തോടെ വലിയ സാമ്പത്തിക നേട്ടവും പഞ്ചായത്തിന് കിട്ടും. പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം കാരകുറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ശംലൂലത്ത് സ്വിച്ച് ഓൺ ചെയ്തു നിവഹിച്ചു, വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ, കെ.പി അബ്ദുറഹ്മാൻ, കെ.ടി മൻസൂർ, ജ്യോതി ബസു,ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു 
Tags:    
News Summary - Vennilavu as the first annual gift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.