കൊടിയത്തൂർ: കനത്ത മഴയിൽ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞ് സ്‌കൂൾ പരിസരത്തേക്ക് പതിച്ചത് ഭീഷണിയാവുന്നു പന്നിക്കോട് ഗവ. എൽ പി സ്കൂളിലേക്കാണ് കഴിഞ്ഞ ദിവസം മഴയിൽ മതിലിടിഞ്ഞ് വീണത്. കുടി വെള്ള പൈപ്പിന് മുകളിലേക്ക് മണ്ണ് വീണതോടെ കുടിവെള്ള സംവിധാനവും പ്രയാസത്തിലായി.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സ്കൂളിലെ കെ.ജി ക്ലാസിൻ്റെ ചുമരിലേക്ക് മതിലിടിഞ്ഞ് വീണത്. പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി പി.ടി.എ പ്രസിഡന്റ് പി.വി. അബ്ദുല്ല പറഞ്ഞു. മതിലിൻ്റെ കല്ലുകൾ ഉൾപ്പെടെയുള്ളവ ഇനിയും ഇവിടെ നിന്ന് എടുത്തു മാറ്റിയിട്ടില്ല. ഇനിയും ശക്തമായ മഴ പെയ്താൽ ഇനിയും മതിലിടിയാൻ സാധ്യതയും നിലനിൽക്കുന്നു.
എത്രയും പെട്ടന്ന് സ്‌കൂളിന്റെ പ്രശ്നത്തിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മതിലിടിച്ചിൽ ഭീഷണിയുള്ളതിനാൽ സ്‌കൂളിന് ചുറ്റു മതിൽ കീറാൻ ശ്രമിക്കുമെന്ന് വാർഡ് അംഗം രതീഷ് കളക്കുടികുന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.