കരിപ്പൂർ സ്വർണക്കവർച്ച കേസിലെ പ്രതികളായ സൗത്ത് കൊടുവള്ളി മദ​്​റസ ബസാർ പിലാത്തോട്ടത്തിൽ റഫീഖ്, സക്കറിയ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ്​ നടത്തുന്നു

കരിപ്പൂർ സ്വർണക്കവർച്ച കേസ്: പ്രതികളെ കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി


കൊ​ടു​വ​ള്ളി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യും ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളി​ലൊ​രാ​ളു​മാ​യ സൗ​ത്ത്​ കൊ​ടു​വ​ള്ളി മ​ദ്​​റ​സ ബ​സാ​ർ പി​ലാ​ത്തോ​ട്ട​ത്തി​ൽ റ​ഫീ​ഖ്, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ സ​ക്ക​റി​യ എ​ന്ന പാ​വാ​ട സ​ക്ക​റി​യ​യേ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി കൊ​ടു​വ​ള്ളി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​ക​ളു​മാ​യി കൊ​ടു​വ​ള്ളി​യി​ലെ​ത്തി​യ​ത്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​രം, രാ​മ​നാ​ട്ടു​ക​ര, കൊ​ടു​വ​ള്ളി​യി​ലെ വീ​ട്, മ​യ​ക്കു മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ​യാ​ളു​ടെ വീ​ട്, ഒ​ളി​വി​ൽ ക​ഴി​യാ​ൻ ഫോ​ൺ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ സ​ഹാ​യി​യു​ടെ വെ​ണ്ണ​ക്കാ​ട്ടു​ള്ള വീ​ട്, കൊ​ടു​വ​ള്ളി ടൗ​ൺ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ണ്ണി​ൽ ക​ട​വ് വെ​ച്ച് പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ഓ​ടി​ച്ച്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. റ​ഫീ​ഖി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് പൊ​ലീ​സി​ന് സ്വ​ർ​ണ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

മ​ല​പ്പു​റം എ​സ്.​പി. സു​ജി​ത്ത് ദാ​സി​‍െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി കെ. ​അ​ഷ്റ​ഫ്, ക​രി​പ്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു, ശ​ശി കു​ണ്ട​റ​ക്കാ​ട്, സ​ത്യ​നാ​ഥ​ൻ മ​ണാ​ട്ട്, അ​സീ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​സ​ഞ്ജീ​വ്, കോ​ഴി​ക്കോ​ട് റൂ​റ​ൽ പൊ​ലീ​സി​ലെ വി. ​കെ. സു​രേ​ഷ്, രാ​ജീ​വ് ബാ​ബു, കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​സ്ക്വാ​ഡി​ലെ ഒ. ​മോ​ഹ​ൻ​ദാ​സ് , ഹാ​ദി​ൽ കു​ന്നു​മ്മ​ൽ, ഷ​ഹീ​ർ പെ​രു​മ​ണ്ണ, ദി​നേ​ശ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് അ​േ​ന്വ​ഷ​ണം ന​ട​ത്തു​ന്ന​ത്.



Tags:    
News Summary - Karipur gold robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.