കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിൽ മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ചു പേർക്ക് തെരുവുനായുടെ കടിയേറ്റു. വെള്ളിയാഴ്ച രാവിലെ പത്തോടെ പന്നൂരിൽനിന്നും രണ്ടുപേരെ കടിച്ച നായ് പിന്നീട് മറ്റു പ്രദേശങ്ങളിലെത്തുകയും മറ്റ് മൂന്നുപേരെ കടിക്കുകയുമായിരുന്നു.
കദീജ എടവലത്ത്, പി.വി. ആദം അബ്ദുല്ല പുലിവലത്തിൽ, പി.ടി. മുഹമ്മദ് സെയ്ൻ തറോൽ, കെ.സി. സാലിഹ് കുറിഞ്ഞോറച്ചാലിൽ, ആദം റസാൻ കിഴക്കോട്ടുമ്മൽ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്. സമീപപ്രദേശമായ കാരുകുളങ്ങരയിൽ നിരവധി പേർക്ക് കഴിഞ്ഞ ദിവസം തെരുവുനായുടെ കടിയേറ്റിരുന്നു.
ഈ നായ തന്നെയാണ് പന്നൂരിലും എത്തിയതെന്നാണ് സംശയിക്കുന്നത്. കിഴക്കോത്ത് പഞ്ചായത്ത് പരിധിയിൽ മുറിവേറ്റ് വൃണം വന്ന തെരുവുനായ് ദിവസങ്ങളോളം നടന്നത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ നാട്ടുകാർ പെടുത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. പരിക്കേറ്റവരുടെ വീടുകൾ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സാജിദത്ത്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജസ്ന അസ്സയിൻ, വാർഡ് മെംബർ വി.പി. അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.