റമ്പുട്ടാൻ വിഴുങ്ങി അബോധാവസ്ഥയിൽ ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു


കൊടുവള്ളി: റമ്പുട്ടാൻ പഴം വിഴുങ്ങി അബോധാവസ്ഥയിൽ ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു. കിഴക്കോത്ത്താന്നിക്കൽ ടി. നസീറി‍െൻറ മകൾ ആയിഷ സിയയാണ്​ (ഒന്നര വയസ്സ്​) മരിച്ചത്. കഴിഞ്ഞ ആഗസ്​റ്റ്​ പത്തിനാണ് കളിക്കുന്നതിനിടെ കുട്ടി റമ്പുട്ടാൻ പഴം വിഴുങ്ങിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.​ വെൻറിലേറ്ററിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ11.30ഓടെയാണ്​ മരിച്ചത്. മാതാവ്: ശഫീദ ബാനു. സഹോദരി: ഫാത്തിമ ഹസ.


Tags:    
News Summary - The baby, who was being treated unconscious after swallowing a rambutan, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.