മടവൂർ: മടവൂർ സർവിസ് സഹകരണ ബാങ്ക് ഓണം വിപണിക്കുമുന്നിൽ വാർഡ് അംഗത്തിെൻറ നിരാഹാര സമരം. മടവൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് പെൻഷൻ വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതായി ആരോപിച്ചാണ് മടവൂർ മുക്കിലെ സഹകരണ ഓണം വിപണിക്കു മുന്നിൽ എട്ടാം വാർഡ് അംഗം എ.പി. നസ്തർ നിരാഹാര സത്യഗ്രഹം നടത്തിയത്.
മടവൂർ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം ജൂനിയർ സൂപ്രണ്ട്്് സൂരജ് സ്ഥലത്തെത്തുകയും ബാങ്ക് സെക്രട്ടറിയുമായും പ്രസിഡൻറുമായും ചർച്ച നടത്തുകയും 24 മണിക്കൂറിനുള്ളിൽ മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ചെയ്യാമെന്നും സഹകരണ വിപണിയിൽ സാധനങ്ങൾ വാങ്ങാൻ പ്രയാസപ്പെട്ടവർക്ക് 100 ടോക്കൺ നൽകാമെന്നും ഉറപ്പ് എഴുതിനൽകിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. സി.പി.എം ലോക്കൽ സെക്രട്ടറി എംത്രി വിക്രമൻ, ബ്രാഞ്ച് സെക്രട്ടറി മോഹനൻ എന്നിവർ സംബന്ധിച്ചു. കെ.പി. ശ്രീധരൻ നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.