കൊയിലാണ്ടി: നന്തി - ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണപ്രവൃത്തി സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രാപ്പകൽ നീളുന്ന പ്രവൃത്തി കാരണം അമിതമായി പൊടിയുണ്ടാവുന്നത് സമീപവാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കണ്ണുരോഗം എന്നിവയടക്കം ബാധിക്കുന്നതിന് കാരണമായി. ഇതിനോടകം നിരവധിപേരാണ് ചികിത്സ തേടിയത്.
പലരും ദിവസങ്ങളോളം കിടപ്പിലായി. കുട്ടികളും പ്രായം ചെന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് പൊടിയെ നിയന്ത്രിച്ചാൽ പ്രവൃത്തി സുഗമമായി നടക്കും. പക്ഷേ ജനവാസ കേന്ദ്രമായിട്ടുപോലും വെള്ളം അടിച്ച് പ്രവൃത്തി നടത്താത്ത സാഹചര്യമാണ്. വീടുകളിലേക്ക് പൊടി കയറിയതോടെ പല വീടുകളിലെയും വീട്ടുപകരണങ്ങളിലടക്കം പൊടികയറിയ സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.