കൊയിലാണ്ടി: നിഷ്കളങ്ക ചിരി ഓർമകളിൽ അവശേഷിപ്പിച്ച് ആറുവയസ്സുകാരൻ ധാർമിക് ജീവിതത്തിൽനിന്നു വിടവാങ്ങി. ദീർഘകാലമായി രക്താർബുദരോഗ ചികിത്സയിലായിരുന്നു. ഒരു ഘട്ടത്തിൽ രോഗം ഭേദപ്പെട്ടെങ്കിലും പിന്നീട് ശക്തിയോടെ കൂടുതലായി. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവിധ പിന്തുണയുമായി നാട്ടുകാർ ഒപ്പമുണ്ടായിരുന്നു.
നഗരസഭ മുൻ കൗൺസിലർ നടേരി കാവുംവട്ടം പയർ വീട്ടിൽ മീത്തൽ പി.എം. ബാബുവിന്റെയും രൂപയുടെയും മകനാണ് ധാർമിക്. മജ്ജ മാറ്റിവെക്കൽ ഉൾപ്പെടെ വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടർമാരുടെ നിർദേശം വന്നപ്പോൾ നാട്ടുകാർ ഒറ്റക്കെട്ടായി സാമ്പത്തിക സഹായം സ്വരൂപിച്ചു. ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും വിഫലമായി. സഹോദരി: പാർവണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.