കൊയിലാണ്ടി: അരനൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം മേലൂർ കൊണ്ടംവള്ളി ക്ഷേത്രോത്സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി. തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഊരാളൻ കളത്തിൽ നാരായണൻ നമ്പൂതിരി, എക്സിക്യൂട്ടിവ് ഓഫിസർ കെ. വേണു എന്നിവർ സന്നിഹിതരായിരുന്നു.
ഉത്സവത്തോടനുബന്ധിച്ച് വൈകീട്ട് ക്ഷേത്രഗോപുരങ്ങളും ഗണപതി മണ്ഡപവും ചമയങ്ങളും സമർപ്പിച്ചു. 15 ന് ഞരളത്ത് ഹരിഗോവിന്ദൻ അവതരിപ്പിക്കുന്ന സോപാനസംഗീതം, പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്, വിഷുസദ്യ, അജിത് കൂമുള്ളിയുടെ തായമ്പക, കലാപരിപാടികൾ, 16ന് ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, അഭിരാമി ഗോകുൽനാഥ്, കാര്യതാര ദാമോദരൻ എന്നിവരുടെ ഇരട്ടതായമ്പക, സ്വാതി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം ഇവൻ രാധേയൻ, 17 ന് ഭക്തിഗാനാമൃതം, കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാരുടെ തായമ്പക, തീയാട്ട്, തേങ്ങ ഏറും പാട്ടും, 18ന് പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന മെഗാ ഗാനമേള അരങ്ങേറും.
19ന് വളപ്പിൽ താഴേക്കുള്ള എഴുന്നള്ളത്തും മടക്ക എഴുന്നള്ളും നടക്കും. 20ന് പള്ളിവേട്ടയോടനുബന്ധിച്ച് പടിഞ്ഞാറെ നടയിലേക്ക് എഴുന്നള്ളത്തു നടക്കും. 21ന് ഉച്ചക്ക് ആറാട്ടുസദ്യയോടെ ഉത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.