സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ തെരുവ് നാടകവുമായി കോഴിക്കോട് ജില്ല ഇൻഫർമേഷൻ ഓഫീസ്

കോഴിക്കോട്: സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ തെരുവ് നാടകം സംഘടിപ്പിക്കുന്നു. വനിതാ ദിനത്തിന് മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിലാണ് അവതരണം.

സമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്ക് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ചൂഷണങ്ങൾക്കെതിരെ നിലവിലുള്ള നിയമങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയുണ്ട്. സ്ത്രീ ചൂഷണങ്ങൾക്കെതിരെ നിലവിലുള്ള നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമാണ് നാടകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. മൂന്ന് വ്യത്യസ്ത കുടുംബങ്ങളിലെ സ്ത്രീകളുടെ കഥകളിലൂടെ പുരോഗമിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും യുവനാടക പ്രവർത്തകൻ ഛന്ദസ് ആണ് നിർവഹിച്ചിരിക്കുന്നത്.

നാടക പ്രവർത്തകനും ചലച്ചിത്ര നടനുമായ ടി. സുരേഷ് ബാബുവാണ് പിന്നണിയിൽ. എടക്കാട് നാടകക്കൂട്ടായ്മയാണ് അവതരണം. പുരുഷോത്തമൻ, സായിജ, നിഷാത്ത്, ബാലചന്ദ്രൻ, സുജിത്ത്, ഷഹാന, അശ്വിൻ, ആദർശ് എന്നിവർ വേഷമിടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.