വെള്ളിമാട്കുന്ന്: പ്രോവിഡൻസ് വിമൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റുകളും കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കോമ്പോസിറ്റ് റീജനൽ സെന്റർ ഫോർ പീപ്പിൾ വിത്ത് ഡെസെബിലിറ്റി സോഷ്യൽ സെക്യൂരിറ്റി മിഷനും ചേർന്ന് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചു.
പ്രോവിഡൻസ് വിമൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സി. അഷ്മിതയും കോഴിക്കോട് സി.ആർ.സി-കെ ഡയറക്ടർ ഡോ. റോഷൻ ബിജിലിയും മൂന്നുവർഷത്തെ പദ്ധതികൾക്ക് കരാർ ഒപ്പുവെച്ചു. ഭിന്നശേഷിക്കാരുടെ നൈപുണ്യ വളർച്ച, തൊഴിൽ സാധ്യതകൾ കണ്ടെത്തുക, അക്കാദമിക കായിക സംസ്കാരിക വളർച്ച മുതലായവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. ആർ. എൻ. അൻസാർ, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് കോഓഡിനേറ്റർ ഡോ. എൻ.എ. ശിഹാബ്, പ്രോഗ്രാം ഓഫിസർ ഡോ. ഇ. ആർ.അർച്ചന, സി.ആർ.സി ക്ഷേമ വികസന ഓഫിസർ രാജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. സംഗീത ജി. കൈമൾ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.