കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതു കാരണം കുട്ടി മരിച്ചു എന്ന ആരോപണം നിഷേധിച്ച് മെഡിക്കൽ കോളജ് അധികൃതർ. തലക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തലക്കും ലങ്സിനും പരിക്കേറ്റ കുട്ടിക്ക് ഐ.സി.ഡി ട്രീറ്റ്മെന്റ് നൽകിയിരുന്നുവെന്നും മറ്റു ചികിത്സയിൽ താമസം വന്നിട്ടില്ലെന്നും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. അരുൺ പ്രീത് അറിയിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിൽനിന്ന് വിശദീകരണം തേടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.