തേഞ്ഞിപ്പലം: ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാർഥിനിക്ക് വിജയിച്ച മറ്റൊരു വിദ്യാർഥിനിയുടെ മാര്‍ക്ക് നല്കി വിജയിപ്പിച്ചെന്നാരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറുടെ ഓഫിസ് ഉപരോധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സമരം തുടങ്ങിയത്. 2019 ജൂണ്‍ 14ന് നടന്ന നാലാം സെമസ്റ്റര്‍ ബി.എസ് സി ഫിസിക്സിലെ മാത്തമറ്റിക്സ് പരീക്ഷ എഴുതാതിരുന്ന വിദ്യാർഥിനിക്ക് പരീക്ഷഭവനില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പരീക്ഷ കണ്‍ട്രോളറുടെ ഓഫിസിലുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാര്‍ക്ക് ദാനവും ആള്‍മാറാട്ടവും നടത്തിയെന്നും കെ.എസ്.യു ആരോപിച്ചു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി അര്ജുന് കട്ടയാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇ.കെ. അന്‍ഷിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന് നമ്പ്യാര്‍, സംസ്ഥാന കണ്‍വീനര്‍ ആദില്‍ കെ.കെ.ബി, സംസ്ഥാന നിര്‍വാഹക സമിതിയംഗം പി. സുദേവ്, ഷഫ്രിന്, ശരത്ത്, റാഷിദ്, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.