കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ നിലവിലെ പ്രസിഡന്റ് ബാബു നെല്ലൂളി ധാരണ പ്രകാരം രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ്. മുന്നണിയുടെ തെരഞ്ഞെടുപ്പ് ധാരണപ്രകാരം ആദ്യത്തെ രണ്ടുവർഷം കോൺഗ്രസിനും തുടർന്ന് മൂന്നുവർഷം മുസ്ലിം ലീഗിനുമാണ് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗിലെ അരിയിൽ അലവിയാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. കോൺഗ്രസിന്റെ ബാബു നെല്ലൂളിയായിരുന്നു ആദ്യ രണ്ടു വർഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. നേരത്തെയുള്ള ധാരണപ്രകാരം കഴിഞ്ഞ ഡിസംബർ 30ന് കാലാവധി കഴിഞ്ഞെങ്കിലും യു.ഡി.എഫ് നേതാക്കളുടെ ഇടപെടൽ പ്രകാരം ജനുവരി 30 വരെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി ആറിനാണ് ബാബു നെല്ലൂളി രാജിവെച്ചത്. രാജി വൈകിയത് യു.ഡി.എഫിനകത്ത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 19 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങൾ ആണുള്ളത്.
അരിയിൽ അലവിയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച യു.ഡി.എഫ് നേതൃയോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ പി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. യു.സി. രാമൻ, കെ. മൂസ മൗലവി, വിനോദ് പടനിലം, എൻ.പി. ഹംസ, ഖാലിദ് കിളിമുണ്ട, കെ.വി. അബ്ദുറഹിമാൻ, എം.പി. കേളുകുട്ടി, ബാബു നെല്ലൂളി, കെ.പി. അബ്ദുറഹിമാൻ, മുംതസ് ഹമീദ്, എ. അലവി, എൻ. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.