കുറ്റിക്കാട്ടൂർ: 18 വയസ്സ് തികയാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതിന് രക്ഷിതാക്കൾക്കും വരനുമെതിരെ കേസ്. കുറ്റിക്കാട്ടൂരിലെ മതസ്ഥാപനത്തിൽ നവംബർ 18ന് നടന്ന വിവാഹത്തിനെതിരെ മെഡിക്കൽ കോളജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരനുമെതിരെയാണ് കേസ്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്ക് ലഭിച്ച സന്ദേശം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് മെഡി. കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
അടുത്ത ഏപ്രിലിലാണ് പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് നിലവിൽ കേസെടുത്തത്. പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയശേഷം ആവശ്യമെങ്കിൽ പോക്സോ വകുപ്പ് കൂടി ചേർക്കുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.