കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
പൂവാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ അങ്ങാടികളിലാണ് പരിശോധന നടന്നത്. ഹോട്ടൽ, കൂൾബാർ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധിച്ചു. ലോക്ഡൗണിനുശേഷമുള്ള ആദ്യപരിശോധനയായതിനാൽ കടയുടമകൾക്ക് താക്കീത് നൽകുകയാണ് ചെയ്തത്.
അടുത്ത ദിവസങ്ങളിൽ പരിശോധന തുടരുമെന്നും നടപടി ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പെരുവയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി. പ്രജിത്ത്, എൻ.വി. ജിജിത്ത്, കെ.ടി. ഇന്ദുലേഖ, എ. രഹന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.