ജ​പ്തി ഭീ​ഷ​ണി നേ​രി​ടു​ന്ന വീ​ടി​നു മു​ന്നി​ൽ അ​ബ്​​ദു(ഇൻസെറ്റിൽ സലിം )

മകൻ നഷ്​ടപ്പെട്ട കുടുംബത്തി​‍െൻറ വീട് ജപ്തി ഭീഷണിയിൽ

കു​റ്റി​ക്കാ​ട്ടൂ​ർ: മ​ക​ൻ ന​ഷ്​​ട​പ്പെ​ട്ട വേ​ദ​ന​യി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് ജ​പ്തി ഭീ​ഷ​ണി​യും. കു​റ്റി​ക്കാ​ട്ടൂ​ർ ത​ട​പ​റ​മ്പി​ൽ അ​ബ്​​ദു​വും കു​ടും​ബ​വു​മാ​ണ് കി​ട​പ്പാ​ടം വി​ട്ടി​റ​ങ്ങേ​ണ്ട ആ​ശ​ങ്ക​യി​ൽ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ റ​മ​ദാ​നി​ലാ​ണ് മ​ക​ൻ സ​ലീം ദ​മ്മാ​മി​ൽ മ​ര​ണ​പ്പെ​ടു​ന്ന​ത്. ട്രെ​യി​ല​ർ ഡ്രൈ​വ​റാ​യ സ​ലീം അ​റ​ബി​യു​ടെ കീ​ഴി​ൽ സ്വ​ന്ത​മാ​യി ഒ​രു വ​ണ്ടി വാ​ങ്ങി ജീ​വി​തം പ​ച്ച പി​ടി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹം അ​റി​യി​ച്ച​പ്പോ​ഴാ​ണ് പി​താ​വ് അ​ബ്​​ദു കി​ട​പ്പാ​ടം പ​ണ​യ​പ്പെ​ടു​ത്തി പ​ത്ത് ല​ക്ഷം രൂ​പ മ​ക​ന് അ​യ​ച്ചു കൊ​ടു​ത്ത​ത്.

ആ​ദ്യ​ത്തെ ര​ണ്ട് ത​വ​ണ​ക​ൾ അ​ട​ക്കാ​ൻ പ​ണം അ​യ​ച്ച​തി​ന് ശേ​ഷം വ​ണ്ടി​യു​ടെ മ​റ്റു ബാ​ധ്യ​ത​ക​ൾ കൂ​ടി​യ​പ്പോ​ൾ സ​ലീ​മി​െൻറ മാ​ന​സി​ക​നി​ല ത​ക​രാ​റി​ലാ​യ​താ​ണ് മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഇ​വ​ർ വി​ശ്വ​സി​ക്കു​ന്ന​ത്. ഭാ​ര്യ​യും 10 വ​യ​സ്സു​ള്ള മ​ക​നും സ​ലീ​മി​‍െൻറ കൂ​ടെ ദ​മ്മാ​മി​ലാ​യി​രു​ന്നു. ഒ​രു ദി​വ​സം സ​ലീ​മി​നെ താ​മ​സ സ്ഥ​ല​ത്തു​നി​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. സ​ലീ​മി​നെ ക​ണ്ടെ​ത്താ​ൻ ഭാ​ര്യ​യും സു​ഹൃ​ത്തു​ക്ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ മൂ​ന്നാം ദി​വ​സ​മാ​ണ് തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം അ​വി​ടെ​ത​ന്നെ ഖ​ബ​റ​ട​ക്കി.

എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട് തി​രി​ച്ചു പോ​ന്ന ഭാ​ര്യ റൈ​ഹാ​ന​ത്തി​നും മ​ക​ൻ മു​ഹ​മ്മ​ദ് നാ​സി​ക്കി​നും ആ​ശ്ര​യ​മാ​യ​ത് അ​ബ്​​ദു​വി​‍െൻറ വീ​ടാ​യി​രു​ന്നു. കാ​ലി​ക്ക​റ്റ് ടൗ​ൺ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​പ്പോ​ൾ ബാ​ധ്യ​ത 12 ല​ക്ഷ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഓ​ട്ടോ ഡ്രൈ​വ​റാ​യ പി​താ​വ് അ​ബ്​​ദു​വി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ജോ​ലി​ക്ക് പോ​വാ​ൻ ക​ഴി​യു​ന്നി​ല്ല. വ​ള​രെ സ്നേ​ഹ​ത്തോ​ടെ ക​ഴി​ഞ്ഞ കു​ടും​ബ​ത്തി​ന് സ​ലീ​മി​‍െൻറ വി​യോ​ഗം ഇ​പ്പോ​ഴും നീ​റു​ന്ന വേ​ദ​ന​യാ​ണ്. അ​ത്താ​ണി​യാ​യ വീ​ട് കൂ​ടി പോ​യാ​ൽ എ​ന്തു ചെ​യ്യു​മെ​ന്ന​റി​യാ​തെ വി​ഷ​മ​ത്തി​ലാ​ണ്​ കു​ടും​ബം.

താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഏ​ത് സ​മ​യ​വും ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​രു​മെ​ന്ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് സ​ഹൃ​ദ​യ​രാ​യ മ​നു​ഷ്യ​സ്നേ​ഹി​ക​ളി​ലാ​ണ് ഇ​നി പ്ര​തീ​ക്ഷ​യു​ള്ള​ത്. ക​ന​റ ബാ​ങ്ക് കു​റ്റി​ക്കാ​ട്ടൂ​ർ ശാ​ഖ​യി​ൽ 4690101002162 ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. IFSC CNRB0004690.

Tags:    
News Summary - family in attachment threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.