കോഴിക്കോട്: സ്റ്റേഷനിൽ സഹോദരന്റെ പരാതി അന്വേഷിക്കാൻ എത്തിയ യുവാവിനെ ലോക്കപ്പിലിട്ട് മർദിച്ച ശേഷം കേസെടുത്തുവെന്ന പരാതിയിൽ സി.ഐക്ക് കീഴ് കോടതി നൽകിയ ശിക്ഷ മേൽക്കോടതി ശരിവെച്ചു. സംഭവസമയം വടകര എസ്.ഐയായിരുന്ന ഇപ്പോഴത്തെ വടകര സി.ഐ, പി.എം. മനോജിന് വടകര മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷയാണ് മാറാട് പ്രത്യേക അഡീ. സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ ശരിവെച്ചത്.
രണ്ടാം പ്രതി എ.എസ്.ഐ പി.എ. മുഹമ്മദിന്റെ ശിക്ഷ കോടതി ഒഴിവാക്കി. വടകര കോടതി വിധിക്കെതിരെ ഉദ്യോഗസ്ഥർ നൽകിയ അപ്പീലിലാണ് നടപടി. വിവിധ വകുപ്പുകളിൽ ഒരു മാസം, ഏഴു ദിവസം എന്നിങ്ങനെ നൽകിയ തടവു ശിക്ഷയാണ് ശരിവെച്ചത്. 2011 മാർച്ച് 25നായിരുന്നു സംഭവം. സി.പി.ഐ പ്രവർത്തകനായ സഹോദരനെതിരെ മറ്റൊരാൾ നൽകിയ പരാതി അന്വേഷിക്കാൻ ചെന്ന പുതുപ്പണം കേണിച്ചേരി രഞ്ജിത്തിനെ, മനോജ് മർദിച്ച് ലോക്കപ്പിലിട്ടെന്നാണ് പരാതി.
തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിന് കേസുമെടുത്തു. ഇതിനെതിരെ രഞ്ജിത്ത് നൽകിയ സ്വകാര്യ അന്യായത്തിലായിരുന്നു ശിക്ഷ വിധിച്ചത്. രഞ്ജിത്തിനെതിരായ കേസിൽ അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.