നാദാപുരം: വിഷ്ണുമംഗലം ബണ്ടിെൻറ ഷട്ടർ താഴ്ത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള തർക്കം പരിഹരിക്കുന്നതിന് അനുരഞ്ജന ശ്രമം ആരംഭിച്ചു. പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി അറിയിച്ചു. രണ്ടു ദിവസം മുമ്പ് ബണ്ടിനു മുകളിലെ ഷട്ടർ താഴ്ത്താൻ എത്തിയ തൊഴിലാളികളെ കർമസമിതി പ്രവർത്തകർ തടയുകയും പ്രവർത്തനം നിർത്തി വെക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവിടെനിന്നുള്ള പമ്പിങ് മുടങ്ങുമെന്ന സ്ഥിതിയാണ്.
ഷട്ടർ താഴ്ത്താതെ പുഴയിലെ ജലസംഭരണശേഷി വർധിപ്പിക്കാനാവില്ല. വേനൽ കനത്തതോടെ പുഴയിലെ വെള്ളംവറ്റി പമ്പിങ് കിണറിലേക്കുള്ള നീരൊഴുക്ക് കുറയുകയാണ്. ഇതൊഴിവാക്കാനാണ് ഷട്ടറിട്ട് വെള്ളം തടഞ്ഞുനിർത്തുന്നത്.
പമ്പിങ് മുടങ്ങിയാൽ വടകരയിലേക്കുള്ള കുടിവെള്ള വിതരണം പൂർണമായും മുടങ്ങും. എന്നാൽ, പുഴയിലെ മാലിന്യം മുഴുവൻ നീക്കണമെന്നാണ് കർമസമിതിയുടെ ആവശ്യം. പ്രശ്നം ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് അനുരജ്ഞന നീക്കങ്ങളാരംഭിച്ചത്. കുടിവെള്ളം കൊടുക്കുന്നതിനെതിരായല്ല സമരമെന്നും നിലനിൽപിനു വേണ്ടിയുള്ള സമരമാണിതെന്നുമാണ് മൂന്നു പഞ്ചായത്തിലെയും സമരനേതാക്കളുെടെ നിലപാട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല ഭരണകൂടത്തിെൻറ പ്രതിനിധികൾ, കേരള വാട്ടർ അതോറിറ്റിയുടെ ജില്ലതല ഉദ്യോഗസ്ഥർ, മൂന്നു പഞ്ചായത്തിലെയും സമരസമിതിയുടെ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് മാർച്ച് ഒമ്പതിന് രാവിലെ പത്തിന് നാദാപുരം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.