കോ​ഴി​ക്കോ​ട്: മാ​റു​ന്ന കാ​ല​ത്തി​നൊ​ത്ത് ക​രി​യ​ർ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മു​ന്നി​ലേ​ക്ക് മാ​ധ്യ​മം എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​രി​യ​ർ ഫെ​സ്റ്റി​വ​ൽ-​എ​ജു​ക​ഫെ​യു​ടെ പു​തി​യ സീ​സ​ൺ എ​ത്തു​ക​യാ​ണ്. ഏ​​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ൽ ഒ​രു​ങ്ങു​ന്ന എ​ജു​ക​​​ഫെ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​ക​ളും പു​ത്ത​ൻ സാ​ധ്യ​ത​ക​ളാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ഴ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​വ​ര​ങ്ങ​ളും എ​ജു​ക​ഫേ​യി​ൽ ല​ഭ്യ​മാ​കും. മി​ക​ച്ച ക​രി​യ​ർ സ്വ​ന്ത​മാ​ക്കേ​ണ്ട​തെ​ങ്ങ​നെ, അ​തി​ൽ എ​ങ്ങ​നെ വി​ജ​യം നേ​ടാം തു​ട​ങ്ങി​യ​വ​യും എ​ജു​ക​ഫേ​യി​ൽ ച​ർ​ച്ച​യാ​കും.

10, 11, 12, ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ ഉ​പ​രി​പ​ഠ​ന​ത്തെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എ​ജു​ക​ഫെ. ഉ​ന്ന​ത പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഏ​ത് വി​ദ്യാ​ർ​ഥി​ക്കു​മു​ള്ള ക​രി​യ​ർ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ളും എ​ജു​ക​ഫെ​യി​ലു​ണ്ടാ​കും.


പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റും ക​രി​യ​ർ അ​ന​ലി​സ്റ്റു​മാ​യ സ​ഹ്‍ല പ​ർ​വീ​ൺ, മു​ൻ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ ഖ്യാ​തി കോ​സ്റ്റ, ഫു​ഡ് വ്ലോ​ഗ​ർ ബാ​സിം ​പ്ലേ​റ്റ്, മൈ​ൻ​ഡ് ഹാ​ക്ക​ർ സി.​എം. മ​ഹ്റൂ​ഫ്, ക​രി​യ​ർ -മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ​മാ​രാ​യ ഡോ. ​അ​നി​ൽ മു​ഹ​മ്മ​ദ്, യാ​സി​ർ ഖു​തു​ബ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും.

വി​ദ്യാ​ർ​ഥി​ക​ളി​ലു​ണ്ടാ​കു​ന്ന ഓ​ർ​മ​ക്കു​റ​വ്, ​സ്ട്ര​സ്, ഭ​യം തു​ട​ങ്ങി​യ​വ അ​വ​രു​ടെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​​ന്ന​തെ​ങ്ങ​നെ, പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രി​ക്കു​ക, മാ​ന​സി​ക സ​മ്മ​ർ​ദം, ഭ​യം, പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള മ​റ്റു മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് പ​രി​ഹാ​ര​വു​മാ​യി സൗ​ജ​ന്യ കൗ​ൺ​സ​ലി​ങ് സേ​വ​നം എ​ജു​ക​​ഫെ​യി​ൽ ല​ഭ്യ​മാ​കും. പ്ര​മു​ഖ സൈ​ക്കോ​ള​ജി​സ്റ്റു​ക​ൾ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ക​യും പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്യും.

എ​ജു​ക​ഫെ​ക്ക് ശേ​ഷ​വും ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൈ​ക്കോ​തെ​റ​പ്പി, കൗ​ൺ​സ​ലി​ങ്, മ​റ്റ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന അ​ബ്സൊ​ല്യൂ​ട്ട് മൈ​ൻ​ഡ് ടീം ​വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ക്കും.

ഇ​ന്ത്യ​ക്ക് അ​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ എ​ജു​ക​ഫെ​യി​ൽ പ​ങ്കെ​ടു​ക്കും. വി​വി​ധ കോ​ഴ്സു​ക​ളു​ടെ കൗ​ൺ​സ​ലി​ങ് സൗ​ക​ര്യ​വും ല​ഭ്യ​മാ​വും. അ​ന്ത​ർ​ദേ​ശീ​യ എ​ജു​ക്കേ​ഷ​ന​ൽ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രും പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വി​ധ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ എ​ജു​ക​ഫെ​യി​ലു​ണ്ടാ​കും.

വി​ദേ​ശ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശാ​ല​മാ​യ സാ​ധ്യ​ത​കൂ​ടി​യാ​ണ് എ​ജു​ക​ഫെ തു​റ​ന്നി​ടു​ക. കോ​മേ​ഴ്‌​സ്, മാ​നേ​ജ്മെ​ന്റ്, എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ, സി​വി​ൽ സ​ർ​വി​സ്, ആ​ർ​കി​ടെ​ക്ച​ർ, ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​ങ്ങി നി​ങ്ങ​ൾ​ക്ക​റി​യേ​ണ്ട എ​ല്ലാ കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് എ​ജു​ക​ഫെ​യി​ലൂ​ടെ ല​ഭ്യ​മാ​കു​ക.

സ്റ്റാ​ൾ, സ്​​പോ​ൺ​സ​ർ​ഷി​പ് വി​വ​ര​ങ്ങ​ൾ​ക്ക് 9645009444 എ​ന്ന ന​മ്പ​റി​ലും events@madhyamam.com എ​ന്ന ഇ-​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം. ന​ൽ​കി​യി​രി​ക്കു​ന്ന ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ജു​ക​ഫെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​യി​രി​ക്കും.

Tags:    
News Summary - Madhyamam Educafe- Register now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.