നാദാപുരം: ആറു കിലോ പുകയില ഉൽപന്നങ്ങളുമായി ബംഗാൾ സ്വദേശിയെ നാദാപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്തഫ അബു മുഹമ്മദിനെയാണ് (35) റേഞ്ച് ഇൻസ്പെക്ടർ കെ.വി. മുരളി അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പകൽ 11ഓടെ കായപ്പനച്ചിയിൽ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.
ഇയാളിൽനിന്ന് വിൽപനക്കായി കടത്തുകയായിരുന്ന വിവിധതരത്തിലുള്ള ആറു കിലോ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. വാഹന പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ എ.കെ. ശ്രീജിത്ത്, സി.ഇ.ഒമാരായ വി.സി. വിജയൻ, കെ.കെ. ജയൻ, വിനയ, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.