കോഴിക്കോട്: നഗരത്തിെൻറ മുഖച്ഛായ മാറ്റാൻ കനോലി കനാലും സരോവരവും ഉൾപ്പെടുത്തിയുള്ള വിനോദസഞ്ചാര വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോർപറേഷൻ കൗൺസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എലത്തൂരിൽനിന്ന് തുടങ്ങി നോർത്ത് വഴി സൗത്ത് മണ്ഡലത്തിൽ എത്തുന്നതാണ് കനോലി കനാൽ. കനാലും സരോവരവും കല്ലായിപ്പുഴയും എല്ലാമടങ്ങുന്ന മേഖലകളിൽ ജൈവവൈവിധ്യം സംരക്ഷിക്കുംവിധം വിദഗ്ധരെയുൾപ്പെടുത്തിയാണ് പദ്ധതിയുണ്ടാക്കുക. കനാലിനെ മനോഹരമാക്കി അതിനുചുറ്റുമുള്ള റോഡുകൾ നന്നാക്കി ലാൻഡ് സ്കേപിങ് നടത്തിയുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താതെ പോയ ലോകത്തെ പ്രധാന 10 കേന്ദ്രങ്ങളിലൊന്നാണ് മലബാർ. കോഴിക്കോട് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. പ്രകൃതിരമണീയതക്കൊപ്പം സാംസ്കാരികവും ചരിത്രപരവുമായ എല്ലാ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി പുതിയ ടൂറിസം മാപ്പുണ്ടാക്കും. ഇവ ബന്ധിപ്പിച്ച് റോഡുകളും വികസനവും വരും.
പ്രായോഗികമായി വികസനം നടപ്പാക്കാനായി നഗരത്തിലെ വിനോദസഞ്ചാര വികസനം-പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കോർപറേഷൻ ഭരണാധികാരികൾ, നഗരത്തിലെ എം.എൽ.എമാർ എന്നിവരുമായി രണ്ടു വട്ടം ചർച്ച നടത്തി. നഗരത്തിലെ പ്രധാനപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ട യോഗങ്ങൾ ജൂലൈ 15നകം ഓൺലൈനായി ചേരും. നഗരത്തിൽ വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തി പരിഹാരനടപടി തുടങ്ങും. ജലസേചന മന്ത്രിയെക്കൂടി പങ്കെടുപ്പിച്ച് യോഗംചേരും. ബേപ്പൂർ ലിറ്ററി സർക്യൂട്ട് വരുേമ്പാൾ കോർപറേഷെൻറ നിലവിലുള്ള പദ്ധതികളും അതുമായി കൂട്ടിച്ചേർക്കാൻ നോക്കും. റോഡുകളുടെ കാര്യത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ് എന്ന അവസ്ഥയുണ്ടാക്കിക്കൊണ്ടുവരാനായി. നേരത്തേയുണ്ടായിരുന്ന ആപ്, കൺട്രോൾ റൂം എന്നിവയെല്ലാം നവീകരിച്ചതായും മന്ത്രി പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. മുൻ മേയർമാരായ ടി.പി. ദാസൻ, ഒ. രാജഗോപാൽ, എം.എം. പത്മാവതി, പ്രതിപക്ഷ േനതാവ് കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ, പി. ദിവാകരൻ, പി.സി. രാജൻ, ഡോ. എസ്. ജയശ്രീ, എൻ.സി. മോയിൻകുട്ടി, ടി. രനീഷ്, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് സ്വാഗതവും സെക്രട്ടറി െക.യു. ബിനി നന്ദിയും പറഞ്ഞു.
നടക്കാവിൽ കോർപറേഷനോട് പരസ്യം സ്ഥാപിക്കാൻ അനുമതിവാങ്ങിയിട്ട് ബസ്സ്േറ്റാപ് സ്ഥാപിച്ചതിനാലാണ് അതിനെതിരെ നടപടിയെടുക്കേണ്ടിവന്നതെന്ന് മന്ത്രി റിയാസ് കോർപറേഷൻ നൽകിയ സ്വീകരണയോഗത്തിൽ പറഞ്ഞു.
നഗരത്തിലെ വെള്ളക്കെട്ടിന് കാരണങ്ങളിലൊന്ന് കൈയേറ്റമാണ്. ജീവിക്കാൻ വേണ്ടി പാവപ്പെട്ടവർ താമസിക്കുന്നതുപോലെയല്ല, പരസ്യത്തിെൻറ ഭാഗമായി നിയമം അനുസരിക്കാതെ എന്ത് ധിക്കാരവുമാവാമെന്ന രീതിയിലുള്ള കൈയേറ്റം. പരസ്യക്കാരിൽ ചെറിയ ന്യൂനപക്ഷം കോർപറേഷനേയും സർക്കാറിനെയും അതിെൻറ വകുപ്പുകളേയും ബഹുമാനിക്കാനോ നിയമം പിൻപറ്റാനോയുള്ള മര്യാദ കാണിക്കുന്നില്ല. അത് അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.
ടാറിട്ട് കഴിഞ്ഞയുടൻ റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനായി പോർട്ടൽ സംവിധാനം വിപുലീകരിക്കും.സംസ്ഥാനത്ത് എവിടെയും നിർമാണപ്രവൃത്തികൾ നടക്കുേമ്പാൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതോടെ റോഡുകൾ കീറാൻ വരുന്ന വകുപ്പുകൾ തമ്മിൽ ബന്ധപ്പെടാനും യോജിപ്പുണ്ടാക്കാനുമാവും. അത് ലംഘിക്കുന്നവർക്ക് സൂപ്പർ ഫൈൻ ചുമത്തും. എല്ലാവകുപ്പുകളുമായി ചേർന്നാണ് നടപടിയെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.