മാവൂർ: നിപ പ്രതിരോധ പ്രവർത്തനത്തിൽ കാര്യക്ഷമത ഇെല്ലന്ന് ചൂണ്ടിക്കാട്ടി മാവൂർ പഞ്ചായത്തിന് നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനായെത്തിയ കേന്ദ്രസംഘത്തിെൻറ രൂക്ഷവിമർശനം. നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് വിമർശിച്ചത്. കേന്ദ്ര ആരോഗ്യ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി. രവീന്ദ്രൻ, പബ്ലിക് ഹെൽത്ത് സ്പെഷലിസ്റ്റ് അഡീഷനൽ ഡയറക്ടർ ഡോ. കെ. രഘു, അഡീഷനൽ ഡി.എം.ഒ പിയൂഷ് നമ്പൂതിരിപ്പാട് എന്നിവരാണ് ബുധനാഴ്ച രാവിലെ മാവൂർ പഞ്ചായത്തിലെത്തിയത്.
നിപ സ്ഥിരീകരിച്ച പാഴൂരിെൻറ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണവും പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇതിൽ മാവൂർ പഞ്ചായത്തിെൻറ മൂന്ന് വാർഡുകൾ ഉൾപ്പെടുന്നുണ്ട്. വാർഡ് ഒമ്പത് കോട്ടക്കുന്ന്, 10 കണിയാത്ത്, 11 താത്തൂർപൊയിൽ എന്നിവിടങ്ങളാണ് ഈ പരിധിയിൽപെടുന്നത്. ഇൗ പ്രദേശങ്ങളിൽ വിവരശേഖരണ സർവേയും നടത്തേണ്ടതുണ്ട്. ബുധനാഴ്ച രാവിലെ പഞ്ചായത്തിലെത്തിയ സംഘം ഭരണസമിതി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് യോഗംചേർന്നു. യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്രസംഘത്തിെൻറ ചോദ്യങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറിനടക്കം കൃത്യമായ മറുപടി നൽകാനായില്ല.
സർവേ സംബന്ധിച്ച് വിവരം തേടിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിരലിലെണ്ണാവുന്നവരെ വെച്ചാണ് സർവേ പുരോഗമിക്കുന്നതെന്ന് സംഘത്തിന് മനസ്സിലായതോടെ ശക്തമായ ഭാഷയിൽ ഭരണസമിതിയെ താക്കീതുചെയ്തു. തുടർന്ന് സർവേ നടക്കുന്ന വാർഡ് സന്ദർശിക്കണമെന്നായി സംഘം. മതിയായ പരിശീലനമോ നിർദേശമോ നൽകാതെയാണ് സർവേ നടക്കുന്നതെന്ന് ഇവിടെയെത്തിയ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു.
മുക്കത്ത് കേന്ദ്ര മെഡിക്കൽ സംഘത്തിന്റെ പരിശോധന
മുക്കം: സമീപ പഞ്ചായത്തിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ സ്ഥലങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക യോഗംചേരുകയും ചെയ്തു. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന അഞ്ചു ഡിവിഷനുകളിൽ രണ്ടു ഡിവിഷനുകളിൽ സന്ദർശനം നടത്തിയ മെഡിക്കൽ സംഘം വീടുകൾ കയറി സർവേ സംബന്ധിച്ച വിവരങ്ങൾ ആരായുകയും ചെയ്തു. നിലവിലെ സർവേയിൽ ആർക്കും കാര്യമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും വരുംദിവസങ്ങളിലും വിവരശേഖരണം തുടരുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
പാഴൂർ മുന്നൂരിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ 21 ദിവസം തുടരാൻ കേന്ദ്ര മെഡിക്കൽ സംഘം നിർദേശം നൽകി. മുക്കം നഗരസഭയിലെ നിയന്ത്രണ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയശേഷം നഗരസഭ ഹാളിൽ ചേർന്ന അവലോകനയോഗത്തിലാണ് കേന്ദ്രസംഘം നിർദേശം നൽകിയത്. നിപ രോഗലക്ഷണമുള്ളവരെ കണ്ടെത്താൻ രണ്ടു ദിവസങ്ങളിലായി നടന്ന സർവൈലൻസ് സർവേ മുക്കം നഗരസഭയിലെ പൂർത്തിയായി.
42 സംഘങ്ങൾ അഞ്ച് ഡിവിഷനുകളിലെ 1800 വീടുകളിലെ 7647 ആളുകളെ നേരിട്ടുകണ്ടാണ് വിവരശേഖരണം നടത്തിയത്. സർവേ വിവരങ്ങളും സംഘം ചോദിച്ചറിഞ്ഞു. അവലോകനയോഗത്തിൽ കേന്ദ്ര മെഡിക്കൽ സംഘാംഗങ്ങളായ ഡോ. രവീന്ദ്രൻ, കേരള അഡീഷനൽ ഡയറക്ടർ ഡോ. രഘു, ഡി.എം.ഒ പിയൂഷ് നമ്പൂതിരി, ജില്ല മലേറിയ ഓഫിസർ ഷിനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. മോഹനൻ, നഗരസഭ ചെയർമാൻ പി.ടി. ബാബു, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പ്രജിത പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, അജിത് കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ.പി. അബ്ദുല്ല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ ലാൽ, അജീഷ്, ജിജി, ശ്രീരേഖ, അജീഷ്, സുജിത എന്നിവർ പങ്കെടുത്തു.
വീട്ടിൽ വവ്വാലിെൻറ ജഡം; ആശങ്ക പരത്തി
കോഴിക്കോട്: മുണ്ടിയ്ക്കൽതാഴം വീടിെൻറ വരാന്തയിൽ വവ്വാൽ ചത്തുകിടന്നത് ആശങ്കക്കിടയാക്കി. നിപ ഭീതിയുള്ളതിനാൽ വിവരം കിട്ടിയ ഉടൻ രാത്രി ആരോഗ്യ വകുപ്പിെൻറ നിർദേശമനുസരിച്ച് സംസ്കരിച്ചു. മാനദണ്ഡ പ്രകാരം ആർ.ആർ.ടി പ്രവര്‍ത്തകരായ ഷിംജിത്, ബിനീഷ്, നിസാര്‍, അനില്‍ എന്നിവരുടെ സഹായത്തോടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമിതയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരമെന്ന് കൗൺസിലർ സി.എം. ജംഷീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.