മാവൂർ: ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും അട്ടിമറിയുടെ അടിയേറ്റു. വൻഭൂരിപക്ഷത്തോടെ യു.ഡി.എഫ് ജയിക്കുന്ന 15ാം വാർഡ് കൽപള്ളിയിലാണ് സി.പി.എം സ്വതന്ത്രനായി മത്സരിച്ച നിലവിലെ ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ അട്ടിമറി വിജയം നേടിയത്.
2015ൽ ഒമ്പതാം വാർഡ് കോട്ടക്കുന്നിൽനിന്ന് ജയിച്ച ഉണ്ണികൃഷ്ണനെ പട്ടികജാതി സംവരണ വാർഡായ കൽപള്ളിയിൽ പോരാട്ടത്തിനിറക്കുകയായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാർഥികളാണ് ഇവിടെ സ്ഥിരമായി മത്സരിക്കാറുള്ളത്. ഇത്തവണ കോൺഗ്രസിന് നൽകിയ സീറ്റിൽ ഗിരീഷ് കമ്പളത്താണ് 74 വോട്ടിന് പരാജയപ്പെട്ടത്. 18ാം വാർഡ് മണക്കാട് ആർ.എം.പി സ്ഥാനാർഥി ടി. രഞ്ജിത് സി.പി.എമ്മിലെ നിഗേഷ് കുമാറിനെ തോൽപിച്ചതാണ് രണ്ടാമത്തെ അട്ടിമറി. 2015ൽ എൽ.ഡി.എഫ് വിജയിച്ച കണ്ണിപറമ്പ് കോൺഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്.
ആർ.എം.പി അക്കൗണ്ട് തുറന്നു
മാവുർ: സി.പി.എമ്മിനെ ഞെട്ടിച്ച് മാവൂരിൽ ആർ.എം.പി അക്കൗണ്ട് തുറന്നു. ആർ.എം.പി രൂപീകരിക്കുന്നതിന് മുമ്പ് സി.പി.എമ്മിലെ വിഭാഗീയതയുടെ പേരിൽ ഒഞ്ചിയത്തോടൊപ്പം ഏറെ വാർത്തകൾ സൃഷ്ടിച്ച സ്ഥലമാണ് മാവൂർ. സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായ മണക്കാട് വാർഡിലാണ് ആർ.എം.പി സ്ഥാനാർഥി ടി. രഞ്ജിത് 93 വോട്ടോടെ അട്ടിമറി വിജയം നേടിയത്. ഒരേ സ്ഥാപനത്തിലെ സഹപ്രവർത്തകനായ സി.പി.എമ്മിലെ നിഗേഷ്കുമാറിെനയാണ് രഞ്ജിത് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.