മാവൂർ പൈപ്പ് ലൈൻ ജങ്ഷനിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോ

മാവൂരിൽ രണ്ട് വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്

മാവൂർ: ചൊവ്വാഴ്ച രാവിലെ മാവൂരിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്. രാവിലെ എട്ടോടെ കെട്ടാങ്ങൽ റോഡിൽ പൈപ്പ് ലൈൻ ജങ്ഷനിൽ സ്വകാര്യബസിടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞാണ് നാലുപേർക്ക് പരിക്കേറ്റത്. കോൺക്രീറ്റിനുള്ള ഇരുമ്പു ഷീറ്റുമായി അടുവാട് ഭാഗത്തേക്ക് പോകുന്നതിനിടെ അതേദിശയിൽ വന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗുഡ്സ് ഡ്രൈവർ ബിനീഷ് തുവ്വക്കാടിനെയും മൂന്ന് അന്തർസംസ്ഥാന തൊഴിലാളികളെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 8.45ഓടെ മെയിൻ റോഡിൽ ഡയമണ്ട് ജങ്ഷനിലാണ് രണ്ടാമത്തെ അപകടം. ബസിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ അനന്തായൂർ സ്വദേശി രാജനാണ് പരിക്കേറ്റത്. ബൈക്കിൽ മാവൂർ ഭാഗത്തേക്ക് ജോലിക്ക് വരുമ്പോഴാണ് അപകടം. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Five injured in two road accidents in Mavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.