മാവൂർ കണ്ണിപറമ്പ് വില്ലേരിക്കുന്നിൽ നടന്ന ഫോർ വീൽ ജീപ്പ് ഓഫ് റോഡ് മോട്ടോർ റേസിങ് മത്സരത്തിൽനിന്ന്

വീറും വാശിയും നിറഞ്ഞ് ഗ്രേറ്റ് മഡ് എസ്കേപ്

മാവൂർ: വാഹന റേസിങ് പ്രേമികൾക്ക് ആവേശവും ആകാംക്ഷയും നിറച്ച് ഫോർ വീൽ ജീപ്പ് ഓഫ് റോഡ് മോട്ടോർ റേസിങ്.. വീറും വാശിയും നിറഞ്ഞ മത്സരത്തിൽ നിഖിൽ ചാലക്കുടി ഓവറോൾ ചാമ്പ്യനായി. അഡ്വഞ്ചർ ക്ലബ് ചെറുവാടിയാണ് ഗ്രേറ്റ് മഡ് എസ്കേപ് എന്ന പേരിൽ മാവൂർ കണ്ണിപറമ്പ് വില്ലേരിക്കുന്നിൽ മത്സരം സംഘടിപ്പിച്ചത്.

സജീർ കാഞ്ഞിരാല മെമ്മോറിയൽ ഗ്രേറ്റ് മഡ് എസ്കേപ് സീസൺ-രണ്ട് ആണ് മാവൂരിൽ നടന്നത്. ശനിയാഴ്ച ഡ്രൈവർ സ്കിൽ ബിഗ് നേഴ്സ് കാറ്റഗറിയിലായിരുന്നു മത്സരം. ഞായറാഴ്ച ഡീസൽ ക്ലാസ്, പെട്രോൾ ക്ലാസ്, ഓപൺ ക്ലാസ്, ഡ്രൈവേഴ്സ് സ്കിൽ എന്നീ ഇനങ്ങളിൽ മത്സരം നടന്നു.

കേരളത്തിനകത്തും പുറത്തുമുള്ള നൂറിലധികം ജീപ്പുകൾ മത്സരത്തിൽ പങ്കെടുത്തു. മാവൂർ പൊലീസ് ഇൻസ്പെക്ടർ കെ. വിനോദൻ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്തു. ക്ലബ് ക്യാപ്റ്റൻ സലിം പാറക്കൽ, പ്രസിഡന്‍റ് അൽതാഫ് നെല്ലുവീട്ടിൽ, സെക്രട്ടറി നിയാസ് ചേറ്റൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Four wheel jeep off road motor racing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.