മാവൂർ: കുറ്റിക്കടവ്-കണ്ണിപ്പറമ്പ് റോഡിൽ ചെറുപുഴക്കു കുറുകെയുള്ള പാലത്തിൽ യാത്ര ദുഷ്കരമായി. നാലുചക്ര വാഹനങ്ങളടക്കമുള്ള ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ വീതിയുള്ള പാലത്തിൽ മിക്ക സമയത്തും ഗതാഗതക്കുരുക്കാണ്. ഒരു ദിശയിൽ വാഹനം കടന്നുപോയിട്ടുവേണം എതിർദിശയിൽനിന്നുള്ള വാഹനങ്ങൾക്ക് പാലം കടക്കാൻ.
അതിനാൽ, പലപ്പോഴും ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. തർക്കങ്ങളും പതിവാണ്. 20 വർഷം മുമ്പാണ് ഇ. അഹമ്മദ് എം.പിയുടെ ഫണ്ടുപയോഗിച്ച് ചെറിയ പാലം പണിയുന്നത്. അതുവരെ നടപ്പാലമെന്ന ആശയമാണുണ്ടായിരുന്നത്.
എന്നാൽ, ചെറിയ വാഹനങ്ങൾക്കുകൂടി കടന്നുപോകാവുന്ന ചെറിയ പാലം പണിയണമെന്ന നിർദേശം വന്നതോടെയാണ് ഇതിന് ഫണ്ടനുവദിച്ചതും നിർമിച്ചതും. തോണി കടത്ത് നിർത്തി പാലം വന്നപ്പോൾ അന്ന് ഏറെ ആശ്വാസമായിരുന്നു. എന്നാൽ, പിന്നീട് വാഹനഗതാഗതം വർധിച്ചതോടെ ഉൾക്കൊള്ളാനാവാത്ത അവസ്ഥയായിരിക്കുകയാണ്.
മാവൂർ-കോഴിക്കോട് റോഡിൽ ചെറൂപ്പ തെങ്ങിലക്കടവ് ഭാഗത്ത് തടസ്സം നേരിട്ടാൽ ബദൽ റൂട്ടായി പരിഗണിക്കുന്നത് ഇതുവഴിയാണ്. വലിയ വാഹനങ്ങൾക്ക് പോകാവുന്ന പാലം പണിയണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് കാലമേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.