മാവൂർ: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ മാവൂർ പൊലീസ് അറസ്റ്റുചെയ്തു. താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതു സംബന്ധിച്ച് മാവൂർ പൊലീസിൽ നൽകിയ പരാതിയിലാണ് മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയുടെ നേതൃത്വത്തിൽ അറസ്റ്റ്. ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിെൻറ പേരിൽ പ്രയാസപ്പെടുന്നവർക്ക് ഫോൺ വാങ്ങിനൽകുകയും തുടർന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി കുട്ടിയെ വശീകരിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് മാവൂർ പൊലീസ് പറഞ്ഞു.
നേരേത്ത മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോക്സോ കേസുകൾ കൈകാര്യംചെയ്യുന്ന സ്പെഷൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ സജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, എം.സി. ലിജുലാൽ, സുമോദ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.