മാവൂർ: സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 താത്തൂർ പൊയിലിൽ ജനുവരി 21നു നടക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ചുപേർ മത്സരരംഗത്ത്. പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച തീർന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയായി. സ്ഥാനാർഥികൾ ഇവരാണ്. സ്ഥാനാർഥി, പാർട്ടി, ബ്രാക്കറ്റിൽ ചിഹ്നം എന്ന ക്രമത്തിൽ: 1. അബ്ദുൽ റസാഖ് -സ്വത. (ഹെൽമറ്റ്), 2. സി. മുകുന്ദൻ -ബി.ജെ.പി (താമര), 3. വാസന്തി വിജയൻ -കോൺ.(കൈ), 4. സുനിൽ കുമാർ പുതുക്കുടി -സി.പി.എം (ചുറ്റികയും അരിവാളും നക്ഷത്രവും), 5. ഹംസ -എസ്.ഡി.പി.ഐ (കണ്ണട).
മുൻ വൈസ് പ്രസിഡൻറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വാസന്തി വിജയനെതന്നെ യു.ഡി.എഫ് വീണ്ടും രംഗത്തിറക്കി. കോൺഗ്രസ് സ്ഥാനാർഥി അനിൽകുമാർ പാറപ്പുറത്ത് മരണപ്പെട്ടതിനെതുടർന്നാണ് ഈ വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നിലവിലെ അംഗമാ കെ.സി. വാസന്തി സ്ഥാനാർഥിത്വം നിരസിച്ചതിനെ തുടർന്നാണ് അനിൽകുമാർ പത്രിക നൽകിയത്.
പത്രിക സൂക്ഷ്മപരിശോധന പൂർത്തിയായ ദിവസം രാത്രിയാണ് അനിൽകുമാർ കുഴഞ്ഞു വീണു മരിക്കുന്നത്. ആർ.എം.പി അംഗത്തിെൻറ പിന്തുണയിൽ ലഭിച്ച ഒരു സീറ്റിെൻറ ഭൂരിപക്ഷത്തിനാണ് മാവൂരിൽ യു.ഡി.എഫ് അധികാരത്തിലേറിയത്. അതിനാൽതന്നെ 21നു നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രാധാന്യം ഏറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.