കോഴിക്കോട്: മാവൂർ ഗ്വാളിയോർ റയോൺസ് വക ഒഴിഞ്ഞു കിടക്കുന്ന ഭൂമി പരിസ്ഥിതി സംരക്ഷണ കാർഷിക ഗവേഷണ കേന്ദ്രമാക്കണമെന്ന് പരിസ്ഥിതി സംരക്ഷണ വേദി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ഇളമന ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബാബു പീറ്റർ അധ്യക്ഷത വഹിച്ചു. സതീഷ് ഗുരുക്കൾ, വനജ ചീനം കുഴിയിൽ, ഇന്ദിര, സുബൈർ പി.ടി, ലീനീഷ്, ബാലകൃഷ്ണൻ, റീത്ത, കെ.സി. മുഹമ്മദ്, മുകുന്ദൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ടായി ബാബു പീറ്റർ, വൈസ് പ്രസിഡണ്ടുമാരായി കെ.സി മുഹമ്മദ്, ഗോൾഡൻ ബഷീർ, ജനറൽ സെക്രട്ടറിയായി പി.ടി സുബൈർ, സെക്രട്ടറിമാർ കൃഷ്ണവേണി, മുകുന്ദൻ, ട്രഷറർ റീത്ത എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.