പഞ്ചായത്തംഗത്തിന്റെ രാജി ആവശ്യപ്പെട്ട് മുസ്‍ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി മാവൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച്

പോക്സോ: പഞ്ചായത്തംഗത്തിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച്

മാവൂർ: മോക്ഡ്രിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ ഗ്രാമപഞ്ചായത്തംഗത്തിന്റെ രാജിയാവശ്യപ്പെട്ട് മുസ്‍ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തോഫിസിലേക്ക് മാർച്ച് നടത്തി.

നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് യു.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി എൻ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ആലി ഹസ്സൻ, വി.കെ. റസാഖ്, ടി.ടി. ഖാദർ, ടി. ഉമ്മർ, സി.ടി. ഷരീഫ്, ശമീം ഊർക്കടവ്, മുനീർ മാവൂർ, ശൗക്കത്തലി വളയന്നൂർ, ഫസൽ മുഴാപാലം, അബൂബക്കർ സിദ്ധീഖ്, പി.പി. സലാം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. മുർതാസ് സ്വാഗതവും സെക്രട്ടറി ലിയാഖത്ത് അലി ഖാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - POCSO: Youth League march demanding resignation of panchayath member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.