മാവൂർ: ദിവസങ്ങൾക്കുമുമ്പ് മാവൂർ കൽപ്പള്ളി കടവിൽ മണൽതോണി പിടിച്ചെടുത്ത സംഭവത്തിെൻറ തുടർച്ചയായി മാവൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങളുടെ പ്രമേയം. ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള പ്രമേയത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
ഇടത് മെംബർ കെ. ഉണ്ണികൃഷ്ണനെതിരെയായിരുന്നു പ്രമേയം. പൊലീസിെൻറയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ മണൽ തോണികൾ കസ്റ്റഡിയിലെടുത്തപ്പോൾ ഇതിനെ തടസ്സെപ്പടുത്താൻ ശ്രമിച്ച് മണൽ മാഫിയക്ക് അനുകൂലമായ നിലപാടെടുത്ത മെംബറുടെ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്ന പ്രമേയമാണ് അവതരിപ്പിച്ചത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പുക്കുഞ്ഞൻ അവതരിപ്പിച്ച പ്രമേയത്തെ മെംബർ എം. അബ്ദുൽ കരീം പിന്താങ്ങി.
പ്രമേയത്തെ അനുകൂലിച്ച് വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത്, മെംബർമാരായ കെ.സി. വാസന്തി വിജയൻ, ടി.ടി. ഖാദർ, ശ്രീജ ആറ്റഞ്ചേരി, ഗീതാമണി, ഫാത്തിമ ഉണിക്കൂർ എന്നിവർ സംസാരിച്ചു.
പ്രമേയത്തെ എതിർത്ത് സി.പി.എം മെംബർമാരായ എ.പി. മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരുമ്പ് തോണികൾ റോഡിലൂടെ കെട്ടിവലിച്ചാൽ റോഡ് പൊളിയുമെന്ന് പറഞ്ഞാണ് മെംബർ ഉണ്ണികൃഷ്ണൻ പ്രതിഷേധം രേഖപ്പെടുത്തിയതെന്നും അതിെൻറ വിരോധം തീർക്കാനാണ് പ്രമേയം കൊണ്ടുവന്നതെന്നും ഇടത് മെംബർമാർ ആരോപിച്ചു. എൽ.ഡി.എഫ് മെംബർമാരുടെ മുദ്രാവാക്യം വിളിക്കിടെ പ്രമേയം ശബ്ദവോട്ടോടെ പാസാക്കി.
തുടർന്ന് ഇടത് അംഗങ്ങൾ യോഗത്തിൽനിന്ന് ഇങ്ങിപ്പോകുകയായിരുന്നു. സി.പി.എമ്മിെൻറ നേതൃത്വത്തിൽ മാവൂർ ടൗണിൽ പ്രകടനവും ധർണയും നടത്തി. സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗവും മാവൂർ ലോക്കൽ സെക്രട്ടറിയുമായ ഇ.എൻ. പ്രേമനാഥൻ ധർണ ഉദ്ഘാടനം ചെയ്തു. എ.പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പുതുക്കുടി സുരേഷ് സ്വാഗതം പറഞ്ഞു. കെ. ഉണ്ണികൃഷ്ണൻ, എം. ധർമജൻ, കെ.പി. ചന്ദ്രൻ, കെ. വിശാലാക്ഷി ടീച്ചർ, നാസർ കൽപ്പള്ളി, മാവൂർ വിജയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.