മാവൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിലെ കായലം, പള്ളിത്താഴം, കൊടശ്ശേരി താഴം ഭാഗങ്ങളിൽ തെരുവുനായ് ആക്രമണം. കുട്ടികളടക്കം ആറുപേർക്ക് കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെയും ആളുകളെ കടിച്ചു. പള്ളിത്താഴം അങ്ങാടിയിൽനിന്നവർക്കും കടിയേറ്റു.
തടത്തിൽ ധ്യാൻ (10), ചട്ടിപ്പുരയിൽ മരക്കാർ (65), പ്രവീൺ, മുഹമ്മദ് അൽ നഷിയാൻ (ആറ്), നബ്ഹാൻ (10), മേക്കോത്ത് വെള്ളൻ (70) എന്നിവർക്കാണ് കടിയേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഈ ഭാഗത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.