മാവൂർ: മെഡിക്കൽ കോളജിന്റെ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയാൽ പരിശോധന മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ. ബദൽ സംവിധാനമില്ലാത്തതിനാലാണ് മൊബൈൽ ടോർച്ചിന്റെയോ മെഴുകുതിരിയുടെയോ വെളിച്ചത്തിൽ പരിശോധന നടത്തേണ്ടിവരുന്നത്. ഇൻവർട്ടർ സംവിധാനം പ്രവർത്തിക്കാത്തതാണ് വിനയായത്.
ഇതുകാരണം, രാത്രിയിൽ വൈദ്യുതി മുടങ്ങിയാൽ രോഗികൾ പെട്ടതുതന്നെ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഒന്നേകാൽ കോടി രൂപ ചെലവഴിച്ച് നിർമിച്ച ഐ.പി ബ്ലോക്കിലാണ് നിലവിൽ ഇത്തരമൊരവസ്ഥ. ഈ ബ്ലോക്കിൽ അത്യാഹിത വിഭാഗം, ഫാർമസി, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കിടത്തി ചികിത്സ വാർഡുകൾ, നിരീക്ഷണ മുറി, മുറിവ് കെട്ടാനുള്ള സൗകര്യം എന്നിവ പ്രവർത്തിക്കുന്നുണ്ട്.
മാവൂരിൽനിന്നും സമീപ പഞ്ചായത്തുകളിൽനിന്നുമായി നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഏറെ വലച്ചു. നേരത്തേയുണ്ടായിരുന്ന ഇൻവർട്ടർ തകരാറിലായതോടെയാണ് പ്രതിസന്ധി. പുതിയത് എത്തിക്കാൻ വൈകുന്നതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.