കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടുതൽ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചു. അത്യാഹിത വിഭാഗത്തിനു മുന്നിലും കുറച്ച് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗികൾ ഇരിക്കാനോ നിൽക്കാനോ ഇടമില്ലാതെ കുഴങ്ങുന്നത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. രോഗികളുടെ കൂടെവരുന്നവർ ഇരിപ്പിടമില്ലാതെ ആശുപത്രിക്ക് പുറത്ത് വെയിലും മഴയും കൊണ്ട് നിൽക്കേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സന്നദ്ധ സംഘടനകൾ സംഭാവനചെയ്ത ഇരിപ്പിടങ്ങളാണ് ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്. കാഷ്വൽറ്റിക്ക് പുറത്ത് 10 സീറ്റുകൾ മാത്രമാണുള്ളത്. എന്നാൽ, ഒരേസമയം 50ലധികം പേർ പുറത്ത് കാത്തിരിക്കുന്നുണ്ടാവും. ഇവർക്ക് വിശ്രമകേന്ദ്രം പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.