കോഴിക്കോട്: എത്ര എതിർപ്പുണ്ടായാലും കെ-റെയിൽ പദ്ധതി നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
വ്യവസായ വാണിജ്യലോകവും ആഗ്രഹിക്കുന്നതാണ് കെ-റെയിലെന്നും മന്ത്രി പറഞ്ഞു. മെറ്റൽ കാസ്റ്റിങ് രംഗത്തെ മികവിനുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറിമെൻ (ഐ.ഐ.എഫ്) ഏർപ്പെടുത്തിയ അവാർഡുകൾ പി.കെ സ്റ്റീൽ അധികൃതർക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തീകരിക്കാനായില്ലെന്ന് റിയാസ് പറഞ്ഞു. മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ മാർച്ചിനകം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എക്സ്പോർട്ട് എക്സലൻസ് അവാർഡ്, കാസ്റ്റിങ് ഓഫ് ദി ഇയർ, ഫൗണ്ടറി മെൻ ഓഫ് ദി ഇയർ എന്നീ പുരസ്ക്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
പി.കെ സ്റ്റീൽസ് എം.ഡി കെ.ഇ. മൊയ്തു, സി.ഒ.ഒമാരായ എം.സബീഹ്, എസ്. രാജേഷ് എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ഐ.ഐ.എഫ് നാഷനൽ കൗൺസിൽ അംഗം കെ.സി. മാത്യു അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, മലബാർ ചേംബർ പ്രസിഡന്റ് ഹബീബ് അഹമ്മദ്, പി.കെ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ പി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു. ഐ.ഐ.എഫ് ജോ. സെക്രട്ടറി ബിജു പുരുഷൻ സ്വാഗതവും പി.കെ സ്റ്റീൽ കാസ്റ്റിങ് സി.ഒ.ഒ എം. സബീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.