Vilangad Landslide, Pinarayi Viayan

ഉരുള്‍പൊട്ടൽ: കോഴിക്കോട്ടെ വിലങ്ങാട്ടും വലിയ നാശനഷ്ടം സംഭവിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിന് പുറമെ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട്ടെ വിലങ്ങാട്ടും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ഞച്ചീളി മലയുടെ മുകളില്‍ വിവിധ സ്ഥലങ്ങളിലായി ചെറുതും വലുതുമായി ആറോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് മാറിത്താമസിച്ചതു കാരണമാണ് വലിയ ദുരന്തം ഒഴിവായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉരുള്‍പ്പൊട്ടല്‍ സംഭവിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ കുമ്പളച്ചോല എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകന്‍ മഞ്ഞച്ചീളി സ്വദേശി കളത്തിങ്കല്‍ മാത്യു എന്ന മത്തായി (62) അപകടത്തിൽപ്പെട്ടു. ആഗസ്റ്റ് ഒന്നിന് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്തെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ മ​ഞ്ഞ​ച്ചീ​ളി, അ​ടി​ച്ചി​പ്പാ​റ, മ​ല​യ​ങ്ങാ​ട്, പാ​നേം, വ​ലി​യ പാ​നോം, പ​ന്നി​യേ​രി, മു​ച്ച​ങ്ക​യം എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ പൊ​ട്ടി​യ​ത്. ആ​ദ്യം ചെ​റി​യ തോ​തി​ലാ​ണ് ഉ​രു​ൾ പൊ​ട്ടി മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച​ത്. പി​ന്നീ​ട് കൂ​റ്റ​ൻ മ​ര​ങ്ങ​ളും വ​ലി​യ പാ​റ​ക്ക​ല്ലു​ക​ളു​മ​ട​ക്കം ഒ​ന്നാ​കെ കു​ത്തി​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു.

ചെ​റി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പെ​ട്ടെ​ന്ന് വീ​ടു​ക​ളി​ൽ നി​ന്ന് മാ​റി​യ​താ​ണ് വ​ലി​യ തോ​തി​ൽ ആ​ള​പാ​യ​മി​ല്ലാ​തെ ര​ക്ഷ​യാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​രു ​വ​ർ​ഷം മു​മ്പ് പു​ന​ർനി​ർ​മി​ച്ച​ ഉ​രു​ട്ടി​പാ​ലം, വി​ല​ങ്ങാ​ട് ടൗ​ൺ പാ​ലം, മ​ഞ്ഞ​ച്ചീ​ളി​യി​ലെ ര​ണ്ട് പാ​ലം, മ​ല​യ​ങ്ങാ​ട് പാ​ലം എ​ന്നി​വ​ക്ക് നാ​ശ​മു​ണ്ടാ​യി.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് ക​ന​ത്ത നാ​ശ​ന​ഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 14 വീ​ടു​ക​ളും മൂ​ന്ന്​ ക​ട​ക​ളും പൂ​ർ​ണ​മാ​യി മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി. 50 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യി​ലെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ണ്ണും ച​ളി​യും അ​ടി​ഞ്ഞു​ കൂ​ടി വ്യാ​പാ​രി​ക​ൾ​ക്കും ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

25ഓ​ളം വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​യ​ന​ശാ​ല, അം​ഗ​ൻ​വാ​ടി, മാ​താ​വി​ന്റെ സ്തൂ​പം തു​ട​ങ്ങി​യ​വ​യും ന​ശി​ച്ചു. 185 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ​മ​ഞ്ഞ​ക്കു​ന്ന് പാ​രി​ഷ് ഹാ​ൾ (65 കു​ടും​ബ​ങ്ങ​ൾ), വി​ല​ങ്ങാ​ട് സെ​ന്റ് ജോ​ർ​ജ് എ​ച്ച്.​എ​സ് (30), അ​ടു​പ്പി​ൽ ദു​രി​താ​ശ്വാ​സ വീ​ടു​ക​ൾ (75), പാ​ലൂ​ർ എ​ൽ.​പി, സേ​വ കേ​ന്ദ്രം, സാം​സ്കാ​രി​ക കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്.

Tags:    
News Summary - Vilangad Landslide: Chief Minister said that there was a lot of damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.