സി. ശ്വേത നന്ദ
തിരുവള്ളൂർ: ശാന്തിനികേതൻ എച്ച്. എസ്.എസ് തിരുവള്ളൂരിലെ പ്ലസ് വൺ വിദ്യാർഥി സി. ശ്വേത നന്ദ അടുത്ത മാസം 27 മുതൽ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ ഇറങ്ങും. കഴിഞ്ഞ മാസം 27, 28 തീയതികളിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 12ാമത് സംസ്ഥാന കിക്ക് ബോക്സിങ് ഫുൾ കോൺടാക്റ്റ് വിഭാഗം ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് സ്വർണ മെഡൽ നേടിയാണ് ശ്വേത നന്ദ ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടിയത്. ആദ്യമായാണ് ദേശീയ തലത്തിലേക്ക് മത്സരിക്കാൻ ശ്വേത യോഗ്യത നേടുന്നത്. ജില്ല സ്കൂൾ ഗെയിംസിൽ കഴിഞ്ഞ വർഷം വുഷു മത്സരത്തിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. ചെമ്മരത്തൂർ ചോറോട്ട് വീട്ടിലെ കൃഷ്ണകുമാർ- നന്ദജ ദമ്പതികളുടെ മകളായ ശ്വേത തിരുവള്ളൂർ യു.എം.എ.ഐ ക്ലബ് പരിശീലകൻ മുഹമ്മദ് സൈഫുദ്ദീന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.