കോഴിക്കോട്: മുസ്‍ലിം ലീഗ് മുതിർന്ന നേതാവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന വെള്ളിമാട്കുന്ന് പയ്യടിമേത്തൽ പി.എം. കോയ (75) നിര്യാതനായി. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമാ മസ്ജിദിൽ.
ഭാര്യമാർ: ഡോ. സെയ്ദ് സൽമ (Late), ഹസീന ചെറുവറ്റ. മക്കൾ: ഇർഷാദലി (ആസ്ട്രേലിയ), ഡോ. ഫമൈസ (ആസ്ട്രേലിയ). മരുമക്കൾ: റിയാസ് കൊല്ലം (ആസ്ട്രേലിയ), സുമി പൂന. സഹോദരങ്ങൾ: ചേകുഞ്ഞി, അബ്ദുൽ ഖാദർ, മുഹമ്മദ് മുസ്തഫ, അബ്ദുൽ നാസർ, ആയിഷബി, കുഞ്ഞിബി, സുബൈദ, ഹാജിറ വെള്ളശ്ശേരി, മൈമൂന, സുഹറാബി.
മുസ്‍ലിം ലീഗ് നോർത്ത് മണ്ഡലം മുൻ ഉപാധ്യക്ഷൻ, കെ.എസ്.ആർ.ടി.സി എംപ്ലോയിസ് ഓർഗനൈസേഷൻ (എസ്.ടി.യു) സ്ഥാപക നേതാവ്, കെ.ഡബ്ലി.യു ട്രേഡ് യൂണിയൻ പ്രവർത്തകൻ, സി.എച്ച് സെന്‍റർ മെമ്പർ, മുൻ എം.എൽ.എ പി.വി മുഹമ്മദിന്‍റെ സെക്രട്ടറി, ഡോ. സെയ്ദ് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ, കെ.എസ്.പി.എൽ മെമ്പർ, എസ്.ടി.യു സ്റ്റേറ്റ് കമ്മിറ്റിയംഗം, യു.ഡി.എഫ് നോർത്ത് മണ്ഡലം മുൻ ചെയർമാൻ, സിറ്റി മുസ്‍ലിം ലീഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.