കോഴിക്കോട്: ഫറോക്ക് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി മുങ്ങിയ കേസിലെ പ്രതി ഒമ്പതു വര്‍ഷത്തിനുശേഷം പിടിയില്‍. മായനാട് ബിസ്മില്ല ഖൈര്‍ വീട്ടില്‍ കെ. അര്‍ഷാദിനെയാണ് (41) ടൗണ്‍ പൊലീസ് പിടികൂടിയത്.
2016ലാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ നഞ്ചന്‍കോടില്‍ മുന്തിരിത്തോട്ടം വില്പനക്കുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഫറോക്ക് സ്വദേശി കുര്യന് ജേക്കബില്‍നിന്ന് ഇയാള്‍ 47,75,000 രൂപ പലപ്പോഴായി കൈക്കലാക്കി. കുര്യന് കേസ് നല്‍കിയത് അറിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് മുങ്ങി. വര്‍ഷങ്ങളായി തമിഴ്നാട്ടിൽ ഒളിവില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്ച ഇയാള്‍ സഹോദരിയുടെ മൂഴിക്കലിലെ വീട്ടിലെത്തിയെന്ന വിവരം പൊലീസിന് ലഭിച്ചു. എസ്.ഐ പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ബിലാഷ്, അരുണ്‍കുമാര്‍, സി.പി.ഒമാരായ അരുണ്‍, സുഭിനി എന്നിവര്‍ ചേര്‍ന്ന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.