നടുവണ്ണൂർ: വഴോറ മലയുടെ താഴ്വരയിൽ അവിടനല്ലൂർ പൊയിലങ്ങൽ താഴെയുള്ള കുളം പ്രദേശത്തുകാർക്ക് പേടിസ്വപ്നമാകുന്നു. കഴിഞ്ഞ ദിവസം ഈ കുളത്തിൽ കുളിക്കാനിറങ്ങിയ 18കാരനായ വിദ്യാർഥി ദാരുണമായി മരണപ്പെട്ടിരുന്നു. മുമ്പ് മറ്റൊരു വിദ്യാർഥിയും ഇവിടെ മരണപ്പെട്ടിരുന്നു. രണ്ട് വർഷത്തിനിടെ രണ്ട് വിദ്യാർഥികളുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. വിദ്യാർഥികൾ പലതവണ അപകടത്തിൽപെട്ടപ്പോഴൊക്കെ നാട്ടുകാരുടെ ഇടപെടലാണ് പലരുടെയും ജീവൻ രക്ഷിച്ചത്. കുളം ആൾപാർപ്പില്ലാത്ത പറമ്പിലാണ്. അപകടമുണ്ടായിക്കഴിഞ്ഞതിനു ശേഷമാണ് പലപ്പോഴും നാട്ടുകാർ വിവരമറിയുന്നത്.
മുന്നറിയിപ്പ് ബോർഡുകൾ കാര്യമാക്കാതെ കുളത്തിലിറങ്ങുന്നതാണ് പ്രശ്നമാവുന്നത്. നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഈ കുളത്തിൽ ഇനിയുമൊരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ കുളത്തിലേക്കുള്ള പ്രവേശനം തടയാൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ തയാറാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.