കോഴിക്കോട്: കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പര്യടനത്തിനുശേഷം നവകേരള സദസ്സ് വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഇതിനായി 13 നിയമസഭ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ വടകര നാരായണ നഗർ ഗ്രൗണ്ടിൽ ഒമ്പത് മണിക്ക് നടക്കുന്ന പ്രഭാത യോഗത്തോടെ ജില്ലയിലെ പരിപാടികള്‍ ആരംഭിക്കും.
വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന് സംവദിക്കും. 11 മണിക്ക് നാദാപുരം മണ്ഡലത്തിലേത് കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും വൈകീട്ട് മൂന്നിന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും കുറ്റ്യാടി മണ്ഡലത്തിലേത് 4.30ന് മേമുണ്ട ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലും വടകര മണ്ഡലത്തിലേത് ആറിന് വടകര നാരായണ നഗര്‍ ഗ്രൗണ്ടിലുമാണ് നടക്കുക.
25ന് രാവിലെ ഒമ്പതിന് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും.
കൊയിലാണ്ടി മണ്ഡലത്തിലേത് 11ന് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും ബാലുശ്ശേരിയിലേത് മൂന്നിന് ബാലുശ്ശേരി ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലും എലത്തൂര്‍ മണ്ഡലത്തിലേത് 4.30ന് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും നടക്കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സ് വൈകീട്ട് ആറിന് കോഴിക്കോട് ഫ്രീഡം സ്ക്വയറില്‍ ഒരുമിച്ചാണ് നടക്കുക.
26ന് രാവിലെ ഒമ്പതിന് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗം.
തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍നിന്നുള്ള ക്ഷണിതാക്കള്‍ പങ്കെടുക്കും. തിരുവമ്പാടി മണ്ഡലംതല നവകേരള സദസ്സ് 11 മണിക്ക് മുക്കം ഓര്‍ഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിലും കൊടുവള്ളിയിലേത് മൂന്നിന് കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും കുന്ദമംഗലം മണ്ഡലത്തിലേത് 4.30ന് കുന്ദമംഗലം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഗ്രൗണ്ടിലും ബേപ്പൂര്‍ മണ്ഡലത്തിലേത് വൈകീട്ട് ആറിന് ഫറോക്ക് നല്ലൂര് ഇ.കെ. നായനാര്‍ മിനി സ്റ്റേഡിയത്തിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.