ബാലുശ്ശേരി: രോഗബാധിതരായ അയൽവാസികൾ ഉദാരമതികളുടെ കാരുണ്യം തേടുന്നു. പനങ്ങാട് പഞ്ചായത്ത് നാലാം വാർഡിലെ പുളിക്കൽകുന്നിൽ സി.എം. കുമാരനും കരിങ്കയിൽ സിദ്ദീഖുമാണ് കനിവ് തേടുന്നത്. പൊതുപ്രവർത്തകനായിരുന്ന സി.എം. കുമാരൻ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തുന്നതിനിടയിലാണ് പ്രമേഹവും വൃക്കരോഗവും ബാധിച്ച് കിടപ്പിലായത്. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുമാരൻ കിടപ്പിലായതോടെ കുടുംബവും പട്ടിണിയിലായി.
പ്രവാസിയായ സിദ്ദീഖ് ജോലി നഷ്ടപ്പെട്ടാണ് നാട്ടിലെത്തിയത്. നാട്ടിൽ ജോലി ചെയ്ത് കുടുംബം പുലർത്തുന്നതിനിടെ പ്രമേഹവും അനുബന്ധരോഗങ്ങളും ബാധിച്ചു. രോഗം മൂർച്ചിച്ചതോടെ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി.
ഇരുവർക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. കേരള ഗ്രാമീൺ ബാങ്ക് തലയാട് ശാഖയിൽ സഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/c നമ്പർ: 40226101029093. IFSC: KLGB0040226. ഫോൺ: 9446734751.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.