ഫണ്ടില്ല; ജില്ല പഞ്ചായത്ത് പദ്ധതികൾ വെട്ടിക്കുറക്കുന്നു

കോ​ഴി​ക്കോ​ട്: ഫ​ണ്ടി​ന്റെ അ​പ​ര്യാ​പ്ത​ത മൂ​ലം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​ന്നു. 68 പ​ദ്ധ​തി​ക​ളാ​ണ് മാ​റ്റ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഏ​തൊ​ക്കെ പ​ദ്ധ​തി​ക​ൽ മാ​റ്റ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കാ​നാ​യി വി​വി​ധ സ്ഥി​രം സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫ​ണ്ടി​ല്ലാ​ത്ത​ത് സ​ർ​ക്കാ​രി​ന്റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണ​മെ​ന്ന് ശ​നി​യാ​ഴ്ച ന​ട​ന്ന അ​ടി​യ​ന്ത​ര ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ക്ക​ല്ലൂ​ർ സ്‌​കൂ​ളി​ന്‍റെ ഹാ​ളി​ൽ മേ​ൽ​ക്കൂ​ര പൊ​ട്ടി വീ​ണ് പ​ല ത​വ​ണ കു​ട്ടി​ക​ൾ​ക്കു പ​രു​ക്കേ​റ്റ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പി.​പി. പ്രേ​മ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വി​ഷ​ന് അ​നു​വ​ദി​ച്ച ഫ​ണ്ട് മാ​റ്റേ​ണ്ടി വ​രു​മെ​ന്നും പു​തു​താ​യി വെ​ക്കാ​ൻ ഫ​ണ്ടി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി പ​റ​ഞ്ഞു.

പ​ന്നൂ​ർ സ്‌​കൂ​ളി​നു അ​നു​വ​ദി​ച്ച ഫ​ണ്ട് പൂ​നൂ​ർ സ്‌​കൂ​ളി​ന്‍റെ പേ​രി​ലാ​ണ് വ​ന്ന​തെ​ന്നും ഇ​നി​യെ​ങ്കി​ലും അ​തു അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്നും ടി.​പി.​എം.​ഷ​റ​ഫു​ന്നീ​സ ആ​വ​ശ്യ​പ്പെ​ട്ടു. തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും മാ​റ്റു​മെ​ന്നും സെ​ക്ര​ട്ട​റി വി​നു സി. ​കു​ഞ്ഞ​പ്പ​ൻ അ​റി​യി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ സ്‌​കൂ​ളു​ക​ളി​ൽ കം​പ്യൂ​ട്ട​ർ, ലാ​പ് ടോ​പ്പ് ഇ​ല്ലെ​ന്നും പ​ല​യി​ട​ത്തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ലാ​പ്ടോ​പ്പു​ക​ൾ ന​ന്നാ​ക്കി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

പ​ല സ്‌​കൂ​ളു​ക​ളി​ലും സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ ടി.​സി വാ​ങ്ങി പോ​കു​മെ​ന്ന് പ​ല ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്ന​താ​യി വി​ദ്യാ​ഭ്യാ​സ സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ നി​ഷ പു​ത്ത​ൻ​പു​ര​യി​ൽ പ​റ​ഞ്ഞു.

പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം. ​ധ​നീ​ഷ് ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - no funds; District panchayat projects are being cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.