മുക്കം: വയനാട് ലോക്സഭയിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധിക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്ന് ലഭിച്ചത് 50,298 വോട്ടുകളുടെ ഭൂരിപക്ഷം. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ 46,556 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രാഹുൽ ഗാന്ധിക്ക് ലഭിച്ചത്. പ്രിയങ്ക ഗാന്ധി അതിനെ മറികടന്നു. 79,919 വോട്ടുകളാണ് ആകെ പ്രിയങ്ക ഗാന്ധിക്ക് മണ്ഡലത്തിൽ നിന്ന് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി സത്യന് മൊകേരിക്ക് 29,621 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിന് 11,992 വോട്ടുകളും ലഭിച്ചു.
574 വോട്ടുകളാണ് നോട്ടക്ക് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 4643 വോട്ട് നേടി എൽ.ഡി.എഫ് വിജയിച്ച മണ്ഡലമാണ് തിരുവമ്പാടി. അന്ന് ആകെ പോൾ ചെയ്ത വോട്ടിൽ സി.പി.എമ്മിലെ ലിന്റോ ജോസഫ് 67,867 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർഥി സി.പി ചെറിയ മുഹമ്മദ് 63,224 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ബേബി അമ്പാട്ട് 7,794 വോട്ടുകളുമായിരുന്നു നേടിയിരുന്നത്.
തിരുവമ്പാടി: വയനാട് ലോക്സഭ ഉപതെരഞ്ഞടുപ്പിന്റെ തിരുവമ്പാടി മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ കൂടത്തായി സെന്റ് മേരീസ് എൽ.പി സ്കൂളിലെത്തിയ യു.ഡി.എഫ് പ്രവർത്തകർ ഒട്ടും സമ്മർദത്തിലായിരുന്നില്ല. യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ മികച്ച വിജയം ഉറപ്പിച്ചായിരുന്നു അവർ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയത്. ശനിയാഴ്ച രാവിലെ 8.30ന് ആദ്യ റൗണ്ടിൽ തന്നെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ലീഡ് നേടി.
പ്രിയങ്ക ഗാഡി (കോൺഗ്രസ്)-7220, സത്യൻ മൊകേരി (സി.പി.ഐ)-1758, നവ്യ ഹരിദാസ് (ബി.ജെ.പി)-730 എന്നിങ്ങനെയായിരുന്നു ആദ്യ ലീഡ് നില. ആദ്യ റൗണ്ടിൽ 5,462 വോട്ടുകൾക്ക് പ്രിയങ്ക മുന്നിൽ. പിന്നീടുള്ള റൗണ്ടുകളിൽ ലീഡ് പടിപടിയായി ഉയർന്നു. പത്താം റൗണ്ട് കഴിഞ്ഞപ്പോൾ 36,711 വോട്ടുകളായി. ആകെയുള്ള 13 റൗണ്ടുകളും പൂർത്തിയായപ്പോൾ
സ്ഥാനാർഥികൾക്ക് തിരുവമ്പാടി മണ്ഡലത്തിൽ ലഭിച്ച വോട്ട്: പ്രിയങ്ക ഗാന്ധി-79919. സത്യന് മൊകേരി-29621, നവ്യ ഹരിദാസ്- തിരുവമ്പാടി മണ്ഡലത്തിലെ വോട്ടെണ്ണലിൽ ടു റീകാള്‍ പാര്‍ട്ടി)-30, ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി)-98, ദുഗ്ഗിറാല നാഗേശ്വര റാവു (ജതിയ ജനസേവ പാര്‍ട്ടി)-31, എ സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി)-29, അജിത്ത് കുമാര്‍ (സ്വത.)-12, ഇസ്മയില്‍ സബിയുള്ള (സ്വത.)-24, എ നൂര്‍മുഹമ്മദ് (സ്വത.)-21, ഡോ. കെ. പത്മരാജന് (സ്വത.)-15, ആര് രാജന് (സ്വത.)-36, രുഗ്മിണി (സ്വത.)-61, സന്തോഷ് പുളിക്കല്‍ (സ്വത.)-75, സോനുസിംഗ് യാദവ് (സ്വത.)-52, നോട്ട-574.
യു.ഡി.എഫിന് കുറഞ്ഞ ലീഡ് ലഭിച്ചത് കൂടരഞ്ഞിയിൽ
തിരുവമ്പാടി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് കുറഞ്ഞ വോട്ട് ലഭിച്ചത് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ. 3787 വോട്ടിന്റെ ലീഡ് മാത്രമാണ് കൂടരഞ്ഞിയിൽ ലഭിച്ചത്. ഏറ്റവും കൂടിയ ലീഡ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലാണ് . 11527 വോട്ട്. ഗ്രാമപഞ്ചായത്തുകളിലും മുക്കം നഗരസഭയിലും യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളുടെ വോട്ടുനില താഴെ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.