കോഴിക്കോട്: നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപകർ അനിശ്ചിതകാല ഉപവാസത്തിനൊപ്പം കോഴിമുട്ട വിറ്റും മാസ്ക് വിറ്റും പ്രതിഷേധത്തിൽ. കോഴിക്കോട് എൻ.എ.ടി.യു കേരളയുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്.
2016 മുതൽ വിവിധ അധ്യയന വർഷങ്ങളിൽ എയ്ഡഡ് സ്കൂളുകളിൽ സർക്കാർ തസ്തിക നിർണയം നടത്തി അംഗീകരിച്ച തസ്തികകളിൽ എല്ലാ യോഗ്യതയോടെയും നിയമനം നേടിയ ഇവർക്ക് ഒരുരൂപ പോലും പ്രതിഫലം ലഭിച്ചിട്ടില്ല. അഞ്ചു വര്‍ഷമായി പലരുടെയും മുന്നില്‍ കൈനീട്ടി ജീവിക്കേണ്ടിവന്ന കേരളത്തിലെ എയ്ഡഡ് സ്കൂളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരുടെ ദയനീയ അവസ്ഥ സര്‍ക്കാറിനെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു സമരരംഗത്തേക്ക് ഇറങ്ങുന്നതെന്ന് നിയമനാംഗീകാരം ലഭിക്കാത്ത അയ്യായിരത്തോളം അധ്യാപകരുടെ കൂട്ടായ്മ വ്യക്തമാക്കി.
കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ഇൗമാസം 14 മുതൽക്കാണ് അനിശ്ചിതകാല ഉപവാസം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.